മണ്ണാര്‍ക്കാട്: ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്ക് വെച്ചിട്ടുണ്ടെങ്കില്‍ വിവര ങ്ങള്‍ നല്‍കാന്‍ മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷന്‍ പരിധിയിലുള്ള തൊഴിലുടമകളോട് പൊലിസ് നിര്‍ദേശിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പിയും രണ്ട് ഫോട്ടോയും സഹിതം ഈ മാസം 25നുള്ളില്‍ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അതില്‍ വീഴ്ചവരുത്തുന്നവര്‍ തൊഴിലാളികള്‍ മുഖാന്തിരമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദികള്‍ ആയിരിക്കുമെന്നും സബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഒരു മാസത്തോളമായി മണ്ണാര്‍ക്കാട് പൊലിസ് വിവരശേഖരണം നടത്തി വരികയാണ്. ഇതിനകം ആയിരത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി പൊലിസ് അറിയിച്ചു. ആ ലുവ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പൊലിസും തൊഴില്‍ വകുപ്പും സംസ്ഥാ നത്ത് വീണ്ടും ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് ആരംഭിച്ചത്. നഗര ങ്ങളിലും മറ്റ് വിവിധ മേഖലകളിലും ജോലി ചെയ്യുന്നതും ക്വാര്‍ട്ടേഴ്‌സുകളില്‍ താമസി ച്ച് വരുന്നതുമായ ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണവും പൂര്‍ണമായ വിവരങ്ങ ളും രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ അട്ടപ്പാ ടി ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ പരിശോധനകള്‍ നടത്തി വരുന്നുണ്ട്. ഒന്നരമാസത്തി നകം മണ്ണാര്‍ക്കാട് ലേബര്‍ ഓഫിസിന് കീഴില്‍ 1800ലധികം ഇതരസംസ്ഥാന തൊഴിലാ ളികള്‍ രജിസ്റ്റര്‍ ചെയ്തതായി അസി.ലേബര്‍ ഓഫിസര്‍ അറിയിച്ചു. അതേ സമയം ജില്ലാ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും രജിസ്‌ട്രേഷനില്‍ കുറവ് സംഭവിക്കുന്നതായി തൊ ഴില്‍ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. വിവരശേഖരണത്തില്‍ ഗ്രാമ പഞ്ചായത്ത് സംവിധാനങ്ങളും കാര്യക്ഷമമായി ഇടപെടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
