പാലക്കാട് : യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങള്‍ ആവിഷ്‌കരിക്കുക, ലഹരിയില്‍ നിന്നും യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ക്കെതിരെ കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന യുവജന കമ്മിഷന്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് മുന്നോടിയായി ജാഗ്രതാസഭ രൂപീകരിച്ചു. ജില്ലയിലെ വിദ്യാര്‍ത്ഥി- യുവ ജന സംഘടനാ പ്രതിനിധികള്‍, സര്‍വകലാശാല, കോളെജ് യൂണിയന്‍ ഭാരവാഹികള്‍, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍.സി.സി പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് ജില്ലാ തലത്തില്‍ ജാഗ്രതാസഭ രൂപീകരിച്ചത്. പാലക്കാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജാഗ്രതാസഭ രൂപീകരണ യോഗം യുവജന കമ്മിഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ ഉദ്ഘാടനം ചെയ്തു. കമ്മിഷന്‍ അംഗം അഡ്വ. ടി. മഹേഷ് അധ്യക്ഷനായി, സെക്രട്ടറി ഡാര്‍ലി ജോസഫ്, സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. എം. രണ്‍ദീഷ്, ജില്ലാ കോ-ഓര്‍ ഡിനേറ്റര്‍മായ ആര്‍. ശബരീഷ്, കെ. വിജീഷ്, വിവിധ വിദ്യാര്‍ത്ഥി- യുവജന സംഘ ടനാ പ്രതിനിധികള്‍, സര്‍വകലാശാല, കോളെജ് യൂണിയന്‍ ഭാരവാഹികള്‍, നാഷണല്‍ സര്‍ വീസ് സ്‌കീം, എന്‍.സി.സി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
