അഗളി: അട്ടപ്പാടിയിലെ ഊരുകളില്‍ പച്ചക്കറികള്‍ എത്തിക്കുന്ന ഫ്രഷ് ഗ്രീന്‍ മൊബൈ ല്‍ വെജിറ്റബിള്‍ ന്യൂട്രീഷന്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം ഒരു വര്‍ഷം പിന്നിടുന്നു. നല്ലയി നം പച്ചക്കറികള്‍ അമിത വിലയില്ലാതെയും ഇടനിലക്കാരില്ലാതെയും ഊരുനിവാസിക ള്‍ക്കും ഊരുകളിലെ സാമൂഹിക അടുക്കളകളിലേക്കും എത്തിക്കുക ലക്ഷ്യമിട്ട് 2022 ഒക്ടോബറിലാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ യൂണിറ്റ് ആരംഭിച്ചത്. കുന്നന്‍ചാ ള ഊരിലെ നാല് കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിലാണ് ഫ്രഷ് ഗ്രീന്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. അട്ടപ്പാടിയിലെ കുടുംബശ്രീയുടെ കീഴിലുള്ള 10137 ജെ.എല്‍.ജി (ജോയിന്റ് ലൈബിലിറ്റി) ഗ്രൂപ്പുകളില്‍ നിന്നായി ശേഖരിക്കുന്ന പച്ചക്കറികളാണ് കൂടു തലായും വില്‍ക്കുന്നത്. ആവശ്യാനുസരണം മാര്‍ക്കറ്റുകളില്‍ നിന്ന് നേരിട്ടും പച്ചക്കറി കള്‍ എടുക്കും. പച്ചക്കറികള്‍ക്കൊപ്പം ചെറിയതോതില്‍ പയറുവര്‍ഗ്ഗങ്ങളും കറിപ്പൊടി കളും വില്‍പ്പന നടത്തുന്നുണ്ട്. ഓരോ ദിവസം ഓരോ ഊരുകളിലാണ് വില്‍പ്പന. ഇതുവ ഴി എല്ലാ ഊരുകളിലും നല്ലയിനം പച്ചക്കറികള്‍ ലഭ്യമാക്കാന്‍ കഴിയുന്നതായി കുടുംബ ശ്രീ പ്രവര്‍ത്തകര്‍ പറയുന്നു. പ്രത്യേകം സജ്ജമാക്കിയ വാഹനത്തിലാണ് പച്ചക്കറികള്‍ എത്തിക്കുന്നത്.
