മണ്ണാര്‍ക്കാട് : ബഹുമുഖ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് മുക്കണ്ണത്തെ പാതാക്കര മല യില്‍ നഗരസഭ വാങ്ങാനുദ്ദേശിക്കുന്ന സ്ഥലത്ത് സി.പി.എം നേതാക്കള്‍ സന്ദര്‍ശനം നട ത്തി. പദ്ധതികള്‍ക്കായി നിര്‍ദിഷ്ട ഭൂമി ഏറ്റെടുക്കാന്‍ കഴിയുമോ എന്നത് ദുരന്തനിവാര ണ അതോറിറ്റിയും പരിസ്ഥിതി പ്രവര്‍ത്തകരും പൊതുസമൂഹവും ഉള്‍പ്പടെ പരിശോ ധിച്ച് ഉറപ്പ് വരുത്തണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. കൃത്യമായി വഴിയോ മറ്റ് സൗക ര്യമോയില്ല. സ്ഥല കച്ചവടം നടത്തി അതിന്റെ കമ്മീഷന്‍ വാങ്ങാനാണ് ഭരണസമിതി നീക്കം നടത്തുന്നതെന്നും ആരോപിച്ചു. അജൈവ മാലിന്യ സംസ്‌കരണ കേന്ദ്രം, ലൈ ഫ് മിഷന്‍ പദ്ധതിയില്‍ പാര്‍പ്പിട സമുച്ചയം, എ.ബി.സി കേന്ദ്രം എന്നിവയ്ക്കായാണ് നാ ലര ഏക്കര്‍ വാങ്ങാന്‍ നഗരസഭ കൗണ്‍സിലില്‍ തീരുമാനമെടുത്തത്. ഈ സ്ഥലം വാങ്ങാ നുള്ള തീരുമാനം പുനപരിശോധിക്കണം. മറ്റൊരു സ്ഥലത്ത് പദ്ധതിക്കാവശ്യമായഭൂമി കണ്ടെത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ലോക്കല്‍ സെക്രട്ടറി അജീഷ്, കെ.പി .മസൂദ്, സി.പി.എം കൗണ്‍സിലര്‍മാരായ ടി.ആര്‍.സെബാസ്റ്റ്യന്‍, കെ.മന്‍സൂര്‍, സി.പി. പു ഷ്പാനന്ദ്, എം. മുഹമ്മദ് ഇബ്രാഹിം തുടങ്ങിയവരാണ് സ്ഥലം സന്ദര്‍ശിച്ചത്.
