മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും കെ.എസ്.ആര്‍.ടി.സിയിലും സ്വകാര്യ ബസുകളിലും സമ്പൂര്‍ണ സൗജന്യ യാത്ര അനുവ ദിച്ച് ഉത്തരവിറക്കി. സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന അതിദാരിദ്ര നിര്‍മാര്‍ജന പദ്ധ തിയുടെ ഭാഗമായാണ് ഉത്തരവ്. പ്രസ്തുത യാത്രാ സൗജന്യം നവംബര്‍ 1 മുതല്‍ പ്രാബല്യ ത്തില്‍ വരുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.
