മണ്ണാര്‍ക്കാട് : കരിമ്പ പഞ്ചായത്തിലെ പറക്കാട് പ്രദേശത്തും ശല്ല്യമായി ആഫിക്കന്‍ ഒ ച്ചുകള്‍. പതിനഞ്ചോളം വീടുകളുള്ള ഭാഗത്താണ് ഒച്ചുകളുടെ സാന്നിദ്ധ്യമുള്ളത്. ഒരു വര്‍ഷത്തിലധികമായി ഇവിടുത്തെ ആളുകള്‍ ഒച്ചുകളെ കൊണ്ട് പൊറുതിമുട്ടുകയാണ്. മഴയും തണുപ്പും തുടങ്ങിയാല്‍ വീടുകളുടെ ചുമരിലും ഓടുകളുടെയും ശുചിമുറിയു ടേയും സമീപത്തുമായി പറ്റിപിടിച്ച് നില്‍ക്കും. ചില വിടുകളുടെ അടുക്കളയിലേക്കും മറ്റുമെത്തുന്നുണ്ട്. പാത്രങ്ങള്‍ക്കിടയിലും മറ്റും അള്ളിപിടിച്ചിരിക്കുന്നതും ശല്ല്യമാകു ന്നു. സമീപത്തെ തോട്ടങ്ങളിലേക്കും ഇവ കയറുന്നുണ്ട്. ഉപ്പ് വിതറിയാണ് ആളുകള്‍ ഒച്ചിനെ പ്രതിരോധിക്കുന്നത്. പച്ചപ്പും ജലാംശവും കൂടുതലുള്ള പ്രദേശത്താണ് പൊ തുവേ ആഫ്രിക്കന്‍ ഒച്ചുകളെ കണ്ട് വരുന്നത്. ചൂടുള്ള സമയങ്ങളില്‍ മണ്ണിലും മര ങ്ങളിലും ചേക്കേറുകയും ചൂടു കുറയുന്നതോടെ പുറത്ത് വരികയും ചെയ്യും. വലിയ കൃഷി നാശം വരുത്തുന്നതും ഇവയുടെ പ്രത്യേകതയാണ്. ഒരു മാസത്തോളമായി കുന്തി പ്പുഴപാലത്തിലും തീരത്തോട് ചേര്‍ന്ന ഭാഗങ്ങളിലും ഒച്ചിന്റെ ശല്ല്യമുണ്ട്. പാലക്കാട്, ഒറ്റപ്പാലം, ചെര്‍പ്പുളശ്ശേരി ഭാഗങ്ങളിലും ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആഫ്രിക്കന്‍ ഒച്ചുകള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇവയെ അമര്‍ച്ച ചെയ്യാന്‍ അധികൃതര്‍ ഇടപെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യവും ശക്തമാവുകയാണ്.
