മണ്ണാര്‍ക്കാട്: ആധുനിക സൗകര്യങ്ങളുള്ള പഞ്ചായത്ത് ആസ്ഥാനമെന്ന കുമരംപുത്തൂര്‍ ക്കാരുടെ ചിരകാലസ്വപ്‌നം യാഥാര്‍ഥ്യമാക്കാനൊരുങ്ങി ഗ്രാമപഞ്ചായത്ത് ഭരണസമി തി. പുതിയ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് രാവിലെ പത്ത് മണിക്ക് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കുമെന്ന് ഭര ണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്‍.ഷംസുദ്ദീന്‍ എം. എല്‍.എ അധ്യക്ഷനാകും. വി.കെ.ശ്രീകണ്ഠന്‍ എം.പി. മുഖ്യാഥിതിയാകും. ത്രിതല പഞ്ചാ യത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അരനൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടത്തിലായിരുന്നു നേരത്തെ പഞ്ചായത്ത് ഓ ഫിസ് പ്രവര്‍ത്തിച്ചിരുന്നത്. മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ സാധാര ണഗതിയില്‍ പ്രവര്‍ത്തിക്കാനുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയും നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഭരണസമിതി തീരുമാനമെടുത്തത്. ആറ് കോടി ചെലവില്‍ പാര്‍ക്കിംഗ് സൗകര്യമുള്ള ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്‌ളോര്‍, ഒന്നും രണ്ടും നിലകളോടെയുള്ള ബഹുനില കെട്ടിടം ഘട്ടംഘട്ടമായി നിര്‍മിക്കാനാണ് പദ്ധതി. ഇതില്‍ ആദ്യഘട്ടത്തില്‍ അയ്യായിരത്തിഅഞ്ഞൂറോളം ചതുരശ്ര അടിയില്‍ ബേസ്‌മെ ന്റ് , ഗ്രൗണ്ട് ഫ്‌ളോറുമാണ് നിര്‍മിക്കുക. ഗ്രാമ പഞ്ചായത്തിന്റെ തനതുഫണ്ടില്‍ നിന്നും ഒരു കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.
ഫ്രണ്ട് ഓഫിസ്, സെക്രട്ടറി, പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്ഥിരം സ മിതി അധ്യക്ഷര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ക്കുള്ള മുറി, ഓഫിസ് എന്നി വയാണ് ഗ്രൗണ്ട് ഫ്‌ളോറില്‍ ഉണ്ടാവുക. ഒന്നാംനിലയില്‍ എല്‍.എസ്.ജി.ഡി, എന്‍.ആര്‍. ഇ.ജി.എസ്, ഐ.സി.ഡി.എസ്, വി.ഇ.ഒ ഓഫിസ്, റെക്കോര്‍ഡ് റൂം എന്നിവയും രണ്ടാം നിലയില്‍ ഹാളുകളുമാണ് നിര്‍മിക്കുക. ഒന്നാം ഘട്ട നിര്‍മാണ പ്രവൃത്തികള്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഭരണസമിതി അംഗ ങ്ങള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലക്ഷ്മിക്കുട്ടി, വൈസ് പ്രസിഡന്റ് വിജയലക്ഷ്മി, വികസനകാര്യ സ്ഥിരം സമിതി അധ്യ ക്ഷന്‍ സഹദ് അരിയൂര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാജന്‍ ആമ്പാടത്ത്, സിദ്ദീഖ് മല്ലിയില്‍, ഷെരീഫ് ചങ്ങലീരി, റസീന വറോടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
