മണ്ണാര്‍ക്കാട് : കുന്തിപ്പുഴ ആറാട്ടുകടവിന് സമീപം പാതയോരത്തെ ഉണ്ണിയാല്‍ എന്നറി യപ്പെടുന്ന ആല്‍മരം കടപുഴകി വീണു. ആളപായമില്ല. ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടേമുക്കാ ലോടെയായിരുന്നു സംഭവം. ഉടന്‍ സമീപവാസികള്‍ വാര്‍ഡ് കൗണ്‍സിലര്‍ അരുണ്‍ കുമാര്‍ പാലക്കുറുശ്ശിയെ അറിയിച്ചു. ഇദ്ദേഹം വിവരം അഗ്നിരക്ഷാസേന, കെ.എസ്.ഇ. ബി, നഗരസഭാ ആരോഗ്യവിഭാഗം എന്നിവര്‍ക്ക് കൈമാറി.

മണ്ണാര്‍ക്കാട് പൂരവുമായി ബന്ധപ്പെട്ട് വലിയ പ്രാധാന്യമുള്ളതാണ് ഉണ്ണിയാല്‍. പൂരനാളു കളില്‍ ഉദയര്‍കുന്ന് ഭഗവതി കുന്തിപ്പുഴയിലേക്ക് ആറാട്ടിനെഴുന്നള്ളുന്നത് കാണാന്‍ ജനം ഉണ്ണിയാലിന് കീഴെ കാത്ത് നില്‍ക്കുമായിരുന്നു. ഇവിടെ വെച്ച് ജനങ്ങള്‍ക്ക് മോരും വെള്ളവും നല്‍കി വരാറുണ്ട്. പൂരം ഓര്‍മ്മകളുടെ തണല്‍വിരിച്ച് നിന്ന മരമാണ് ഇന്ന് ഓര്‍മ്മയിലേക്ക് മറഞ്ഞത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരം ഉണങ്ങി ദ്രവിച്ച അവസ്ഥയി ലായിരുന്നു. കടപുഴകിയ മരം റോഡിലേക്കാണ് പതിച്ചത്. ആല്‍ത്തറയ്ക്ക് കേടുപാടുക ള്‍ പറ്റി. സമീപത്തെ വീടുകളിലേക്കുള്ള കെ.എസ്.ഇ.ബിയുടെ സ്റ്റേവയറുകളും പൊട്ടി.

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ ടി.ജയരാജന്റെ നേതൃത്വത്തില്‍ എത്തി യ സേനഅംഗങ്ങള്‍ ഒരു മണിക്കൂറിലേറെ പ്രയത്‌നിച്ച് രണ്ട് ചെയിന്‍ സോ ഉപയോഗിച്ച് മരം മുറിച്ച് ഗതാഗതടസ്സം നീക്കി. ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരായ വി.സുരേ ഷ് കുമാര്‍, എം.എസ്.ഷോബിന്‍ദാസ്, ഒ.എസ്.സുഭാഷ്, ഒ.വിജിത്, ഹോംഗാര്‍ഡ് ടി.കെ. അന്‍സല്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് മരം മുറിച്ച് നീക്കിയത്. തൊഴിലുറപ്പ് തൊഴി ലാളികള്‍ പരിസരം വൃത്തിയാക്കുകയും ചെയ്തു. ഇവിടെ പുതിയ ആല്‍മരം വെച്ച് പിടിപ്പിക്കുന്നതിനും സംരക്ഷിക്കുന്നും പൊളിഞ്ഞ സംരക്ഷണമതില്‍ പുനര്‍ നിര്‍മി ക്കുന്നതിനും വേണ്ട നടപടി സ്വീകരിക്കാന്‍ സന്നദ്ധമാണെന്ന് കൗണ്‍സിലര്‍ അരുണ്‍ കുമാര്‍ പാലക്കുറുശ്ശി അറിയിച്ചു.
