മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെതിരെ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ വീഡിയോ പ്രചരണം അവസാനിപ്പിക്കണമെ ന്നും ശക്തമായ നടപടിയെടുക്കണമെന്നും സ്‌കൂള്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ ആവശ്യപ്പെട്ടു. മുന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍, വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിക്കുന്നു വെന്ന വ്യാജേനയുള്ള വീഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്ബുക്കിലൂടെ പ്രചരിക്കുന്നത്. ഇത് വാസ്തവ വിരുദ്ധവും സ്‌കൂളിനെ മനഃപൂര്‍വം കരിവാരിതേക്കാ നുള്ള ശ്രമവുമാണെന്ന് അധികൃതര്‍ പറഞ്ഞു.
2017 ലും ഇതേ വീഡിയോ പ്രചരിച്ചിരുന്നു. അന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൂടാതെ സംസ്ഥാന വിദ്യാഭ്യാസവകുപ്പുമുതല്‍ ബാലാവകാശ കമ്മീഷനും ചൈല്‍ഡ് ലൈനുമെല്ലാം അന്വേഷണം നടത്തുകയും വീഡിയോ വ്യാജമാണെന്ന് കണ്ടെത്തുക യും ചെയ്തിരുന്നു. തുടര്‍ന്ന് 2019ലും ഇതേ വീഡിയോ പ്രചരിക്കപ്പെട്ടു. ഇപ്പോള്‍ വീണ്ടും പ്രചരിക്കപ്പെടുകയാണ്. സംഭവം നടന്നത് കേരളത്തിന് പുറത്തുള്ള മറ്റേതോ സംസ്ഥാ നത്താണെന്നും വീഡിയോയിലെ ശബ്ദം തമിഴാണെന്നും അധികൃതര്‍ കണ്ടെത്തിയ താണ്. വീഡിയോയില്‍ കുട്ടി ധരിച്ചിരിക്കുന്ന യൂണിഫോമും സ്‌കൂളിലെ യൂണിഫോമും മാത്രമാണ് സാമ്യമുള്ളത്. ഇതാണ് തെറ്റിദ്ധരിപ്പിക്കപ്പെട്ട് വ്യാപകമായി പ്രചരിച്ചുകൊ ണ്ടിരിക്കുന്നത്.
ഫെയ്സ്ബുക്കില്‍ നിന്നും വീഡിയോ പിന്‍വലിക്കണമെന്നും സ്‌കൂളിനെ അപകീര്‍ത്തി പ്പെടുത്തുന്ന തരത്തിലുള്ള ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും ആവശ്യ പ്പെട്ട് മണ്ണാര്‍ക്കാട് പൊലീസിലും സൈബര്‍സെല്ലിലും വീണ്ടും പരാതി നല്‍കിയതായി അധികൃതര്‍ അറിയിച്ചു.സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെ തിരെ നടപടി സ്വീകരിക്കണമെന്ന് സ്‌കൂള്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സ മ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഷഫീഖ് റഹ്മാന്‍, മുന്‍ പ്രിന്‍സിപ്പല്‍ ടി.പി. മുഹമ്മദ് റഫീഖ്, പി.ടി.എ. പ്രസിഡന്റ് വി.മനോജ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
