അലനല്ലൂര്‍: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാര്‍ഷികം അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സമുചിതമായി ആചരിച്ചു. കെ.എ.സുദര്‍ശനകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി.അബ്ദു പതാക ഉയര്‍ത്തി. ഏരിയ കമ്മിറ്റി അംഗം പി.മുസ്തഫ, വി.അബ്ദുല്‍ സലീം, ലോക്കല്‍ സെക്രട്ടറി ടോമി തോമസ്, പി.അബ്ദുല്‍ കരീം, എന്‍.അനില്‍കുമാര്‍, പി. നജീബ്, പി.ഷെരീഫ്, പി.കുഞ്ഞിമുഹമ്മദ്, വി.പി.പി.മന്‍സൂര്‍, പി.സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
