പാലക്കാട് : ചിറ്റൂര്‍, മലമ്പുഴ, കാഞ്ഞിരപ്പുഴ ഡാമുകളില്‍ നിന്ന് കനാല്‍ വൃത്തിയാക്ക ലിന്റെ അഭാവത്തില്‍ ജലവിതരണം കുറഞ്ഞ സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രോജക്ട് വെച്ച് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ നിന്ന് അംഗീകാരം വാങ്ങി തുടര്‍ നടപടി സ്വീകരിക്കണമെന്ന് കെ. ബാബു എം.എല്‍.എ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അംഗീകാരം ലഭിക്കുന്നതിനായി പ്രോജക്ട് കോഡിനേഷന്‍ കമ്മിറ്റിക്ക് അയച്ചിട്ടുണ്ടെന്ന് ജില്ലാ പ്ലാനിങ് ഓഫീസര്‍ അറിയിച്ചു.
ചിറ്റൂരില്‍ ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക അനുമതി കിട്ടിയിട്ടുണ്ട്. നവീകരണം വൈകാതെ തുടങ്ങും. കാഞ്ഞിരപ്പുഴയില്‍ കനാല്‍ നവീകരണത്തിനായി 10 കോടി ലഭിച്ചിട്ടുണ്ട്. ആവശ്യമായ കനാലുകള്‍ എടുത്ത് ആഴം കൂട്ടി നവീകരിക്കും. മലമ്പുഴ കനാലിലെ ചോര്‍ച്ചയെ സംബന്ധിച്ച് ടെക്‌നിക്കല്‍ വര്‍ക്കിനായുള്ള ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും ജില്ലാ പ്ലാനിങ് ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു.
പെരുമാട്ടി പഞ്ചായത്തില്‍ പി.എം.ജി.എസ്.വൈ-ല്‍ ഉള്‍പ്പെട്ട കമ്പാലത്തറ റോഡിന്റെ ഡ്രൈനേജ് പ്രവൃത്തികള്‍ സംബന്ധിച്ച് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി യുടെ പ്രതിനിധി എസ്. വിനോദ് ബാബു ഉന്നയിച്ച പ്രശ്‌നത്തില്‍ റോഡിന്റെ ഐറിഷ് ഡ്രൈന്‍ പ്രവൃത്തികള്‍ നടക്കുന്നുണ്ടെന്നും മഴ കാരണം തടസ്സപ്പെട്ടിരുന്ന പ്രവൃത്തികള്‍ ഒരാഴ്ചയ്ക്കകം പൂര്‍ത്തീകരിക്കുമെന്നും പി.എം.ജി.എസ്.വൈ എക്‌സിക്യൂട്ടീവ് എന്‍ജി നീയര്‍ അറിയിച്ചു. ഇതുകൂടാതെ പൂക്കോട്ടുകാവ്-പുഞ്ചപ്പാടം റോഡ് പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികള്‍ ഒക്ടോബര്‍ രണ്ടാം വാരത്തോടുകൂടി പൂര്‍ത്തിയാക്കും.