മണ്ണാര്‍ക്കാട് : നജാത്ത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നിന്നും 2017 മുതല്‍ 2023 വരെ പഠനം പൂര്‍ത്തിയാക്കിയ പൂര്‍വ്വ വിദ്യാര്‍ഥികളുടെ ജനറല്‍ ബോഡി യോഗം ഒ ക്ടോബര്‍ രണ്ടിന് തിങ്കളാഴ്ച രാവിലെ 10മണിക്ക് കോളജ് ഓഡിറ്റോറിയത്തില്‍ ചേരു മെന്ന് അലൂമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് പി.സി.ഇബ്രാഹിം ബാദുഷ അറിയിച്ചു. കോളജ് പ്രിന്‍സിപ്പല്‍ പ്രഫ.മുഹമ്മദാലി ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി റാങ്ക് ജേതാക്കളായ കദീജ, ദിവ്യ ചന്ദ്രന്‍, സന, മെറിന്‍മിന്ന, ഫാത്തിമ തസ്‌നി എന്നിവ രെ ആദരിക്കും.വൈസ് പ്രിന്‍സിപ്പല്‍ അസ്‌ലം, അസി.പ്രഫസര്‍മാരായ പ്രജീഷ്, മുത്ത ലിഫ്, ഷജീര്‍ മറ്റ് സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.