മണ്ണാര്‍ക്കാട് : വസ്തുനികുതി പരിഷ്‌കരണം സംബന്ധിച്ച് നഗരസഭ കരടുവിജ്ഞാപനം പുറപ്പെടുവിക്കും. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഉത്തരവുപ്രകാരമുള്ള വസ്തുനികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നഗരസഭയില്‍ ചേര്‍ന്ന അടിയന്തിര കൗണ്‍സില്‍ യോ ഗത്തിലാണ് തീരുമാനം. ഉപയോഗക്രമമനുസരിച്ച് ഓരോയിനം കെട്ടിടത്തിനും അതി ന്റെ ഉപവിഭാഗങ്ങള്‍ക്കും ഏറ്റവും കൂടിയതും കുറഞ്ഞതുമായ അഞ്ചുശതമാനം നികു തി വര്‍ധനവാണ് വിജ്ഞാപനം ചെയ്യുക. ജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ ഒരുമാസ ത്തെ സമയം അനുവദിക്കും. തുടര്‍ന്ന് കൗണ്‍സില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. പ്രഥമ, ദ്വിതീയ, ത്രിതീയ എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചും വഴി സൗകര്യത്തി ന്റെ അടിസ്ഥാനത്തിലാണ് നികുതി പരിഷ്‌കരണത്തിന്റെ ഉത്തരവുള്ളത്. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ കെ. പ്രസീത, കൗണ്‍സി ലര്‍മാരായ ഷഫീഖ് റഹ്്മാന്‍, ടി.ആര്‍. സെബാസ്റ്റ്യന്‍, കെ.മന്‍സൂര്‍ സംസാരിച്ചു.
![](http://unveilnewser.com/wp-content/uploads/2023/09/45x10-2-1050x252.jpg)