മണ്ണാര്‍ക്കാട്: പാലക്കാട് – കോഴിക്കോട് 966 ഗ്രീന്‍ഫീല്‍ഡ് ഹൈവേക്കായുള്ള ഭൂമി ഏറ്റെ ടുക്കലിന്റെ നഷ്ടപരിഹാര തുക വിതരണം ആരംഭിച്ചതായി ദേശീയപാത സ്ഥലമെടുപ്പ് സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ച പയ്യനടം വില്ലേജിലെ നഷ്ടപരിഹാരതുക വിതരണമാണ് ആരംഭിച്ചത്. മണ്ണാര്‍ക്കാട് 1, പാലക്കാട് 2 വില്ലേജുകളിലെ സ്ഥലം ഒഴിഞ്ഞുപോകുന്ന തിനുള്ള 3 ഇ(1) നോട്ടീസ് നല്‍കിയിട്ടുള്ള ഭൂവുടമകളില്‍ ആവശ്യമായ രേഖകള്‍ സമര്‍ പ്പിക്കുകയും ഒഴിഞ്ഞു പോകുന്നതിന് സന്നദ്ധത അറിയിക്കുകയും ചെയ്തവര്‍ക്കാണ് അടുത്ത ആഴ്ച മുതല്‍ നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നത്.