അലനല്ലൂര്‍: പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി സംരഭകത്വ വികസന പരിശീലനം സംഘടിപ്പിച്ചു. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് എ ന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റിന്റെ ഭാഗമായി നടന്ന ത്രിദിന പരിശീലനത്തില്‍ നി രവധി പേര്‍ പങ്കെടുത്തു. ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കി. ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രതിക പുത്രമണ്ണി ല്‍ അധ്യക്ഷയായി. മൈക്രോ കണ്‍സല്‍ട്ടന്റ് സചിത്ര ക്ലാസെടുത്തു. വൈസ് ചെയര്‍പേ ഴ്‌സണ്‍ സുലോചന, സീനത്ത് കൊങ്ങത്ത് തുടങ്ങിയവര്‍ സംസാരിച്ചു.