പാലക്കാട്: സംസ്ഥാന അധ്യാപക ദിനാഘോഷം ഉദ്ഘാടനം ചെയ്തു അധ്യാപക വിദ്യാര്‍ ത്ഥി ബന്ധവും ക്ലാസ് മുറികളും ജനാധിപത്യവത്ക്കരിക്കണമെന്നും അധ്യാപകന്‍ ജനാ ധിപത്യവത്ക്കരണത്തിന് വിധേയമാവണമെന്നും തദ്ദേശസ്വയംഭരണ-എക്‌സൈസ് വ കുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന സംസ്ഥാനതല അധ്യാപക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിവരം, വ്യാഖ്യാനം, വിമര്‍ശനം എന്നിവ ചേരുമ്പോഴാണ് അറിവ് ആകുന്നത്. അറിവന്വേഷണ ത്തിന് കുട്ടികള്‍ക്കൊപ്പം നേതൃത്വം നല്‍കലാണ് അധ്യാപകന്റെ ജോലി. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നവരും വിമര്‍ശനാത്മകമായ ചിന്ത യുണ്ടാക്കുന്നവരുമാണ് മികച്ച അധ്യാപകര്‍.അധ്യാപകരും കുട്ടികളും ഒന്നിച്ച് വിവര ത്തെ വിമര്‍ശനപരമായി വ്യാഖ്യാനിക്കുകയും വിലയിരുത്തുകയും അതില്‍ നിന്ന് പുതിയ അറിവുകളിലേക്ക് മുന്നേറുകയും ചെയ്യണം. ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കഴി യുന്ന നിര്‍ഭയരായ കുട്ടികള്‍ ഉണ്ടാവുക എന്നത് പ്രധാനമാണ്. സ്‌നേഹവും സൗന്ദര്യവും പഠിപ്പിക്കലാണ് വിദ്യാഭ്യാസം. സ്വാതന്ത്ര്യവും നിര്‍ഭയത്വവും ഉണ്ടാവുമ്പോഴാണ് സ്‌നേ ഹവും സൗന്ദര്യവും പഠിപ്പിക്കാന്‍ സാധിക്കുകയെന്നും മന്ത്രി പറഞ്ഞു. വിദ്യാലയങ്ങളി ല്‍ പിടിമുറുക്കുന്ന മയക്കുമരുന്ന് മാഫിയകളെ ചെറുക്കാന്‍ അധ്യാപകരും പി.ടി.എ ഭാരവാഹികളും ശ്രദ്ധിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന അധ്യാപക അവാ ര്‍ഡ് വിതരണം, പി.ടി.എ അവാര്‍ഡ് വിതരണം, വിദ്യാരംഗം അധ്യാപക സാഹിത്യ മത്സ രം അവാര്‍ഡ് വിതരണം എന്നിവ നടന്നു.ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, സെക്കന്‍ ഡറി വിഭാഗങ്ങളില്‍ അഞ്ച് പേര്‍ക്കും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നാല് പേര്‍ ക്കും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒരാള്‍ക്കുമാണ് അവാര്‍ഡ്. പരിപാടിയില്‍ മികച്ച സ്‌കൂള്‍ പി.ടി.എകള്‍ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്തു. പ്രൈമറി, സെക്കന്‍ഡറി വിഭാഗത്തില്‍ അഞ്ച് സ്‌കൂളിനാണ് അവാര്‍ഡ്. കെ.ഡി പ്രസേ നന്‍ എം.എല്‍.എ അധ്യക്ഷനായി. മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ്. ഷാനവാസ്, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ആര്‍.കെ ജയപ്രകാശ്, എസ്.ഐ.ഇ.ടി ഡയറക്ടര്‍ എ. അബു രാജ്, പാലക്കാട് ഡി.ഡി.ഇ പി.വി മനോജ് കുമാര്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

അവാര്‍ഡ് നേടിയവര്‍ ലോവര്‍ പ്രൈമറി വിഭാഗം

1. രമേശന്‍ ഏഴോക്കാരന്‍ (വയനാട്, മാനന്തവാടി, പോരൂര്‍ ഗവ എല്‍പി സ്‌കൂള്‍, പ്രധാനധ്യാപകന്‍)
2. കെ. ഉണ്ണിക്കൃഷ്ണന്‍ നായര്‍ (കാസര്‍ഗോഡ്, മുളിയാര്‍, ബോവിക്കാന എ.യു.പി സ്‌കൂള്‍, എല്‍.പി.എസ്.ടി)
3. കെ. അബൂബക്കര്‍ (കണ്ണൂര്‍, വേങ്ങാട് ഊര്‍പ്പള്ളി എല്‍.പി.എസ്, ഫുള്‍ടൈം അറബിക് അധ്യാപകന്‍)
4. ഇ.പി പ്രഭാവതി (മലപ്പുറം, ആക്കോട് വിരിപ്പാടം എ.എം.യു.പി സ്‌കൂള്‍, എല്‍.പി.എസ്.ടി)
5. ശശിധരന്‍ കല്ലേരി (എറണാകുളം ഫാക്ട് ഈസ്റ്റേണ്‍ യു.പി സ്‌കൂള്‍, എല്‍.പി.എസ്.ടി).

അപ്പര്‍ പ്രൈമറി വിഭാഗം
1. രവി വലിയവളപ്പില്‍ (കണ്ണൂര്‍, കൂക്കാനം ജി.യു.പി.എസ്, പ്രധാനധ്യാപകന്‍)
2. എം. ദിവാകരന്‍ (കാസര്‍ഗോഡ്, ആയമ്പാറ ജി.യു.പി.എസ്, ഹെഡ്മാസ്റ്റര്‍)
3. സി. യൂസഫ് (മലപ്പുറം, പുത്തൂര്‍ വി.പി.എ.എം യു.പി സ്‌കൂള്‍, ഹെഡ്മാസ്റ്റര്‍)
4. ജി.എസ് അനീല (തിരുവനന്തപുരം, തോന്നക്കല്‍ ഇ.വി.യു.പി സ്‌കൂള്‍, ഹെഡ്മിസ്ട്രസ്)
5. ടി.ആര്‍ മിനി (ഇടുക്കി, തോക്കുപാറ ഗവ യു.പി സ്‌കൂള്‍, പ്രധാനധ്യാപിക)

സെക്കന്‍ഡറി വിഭാഗം
1. മിനി എം. മാത്യു (കോട്ടയം, ചങ്ങനാശേരി സെന്റ് ആന്‍സ് ജി.എച്ച്.എസ്.എസ്, കായിക വിദ്യാഭ്യാസം എച്ച്.എസ്.ടി)
2. വി.സി ശൈലജ (കണ്ണൂര്‍, ഇരിക്കൂര്‍ ജി.എച്ച്.എസ്.എസ്, പ്രധാനധ്യാപിക)
3. എം.സി സത്യന്‍ (കോഴിക്കോട്, വടകര ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ്.എസ്, ചിത്രരചന എച്ച്.എസ്.ടി)
4. കെ.ആര്‍ ലതാഭായി (കാസര്‍ഗോഡ്, കമ്പല്ലൂര്‍ ജി.എച്ച്.എസ്.എസ്, മലയാളം എച്ച്.എസ്.ടി)
5. സുമ എബ്രഹാം (പത്തനംതിട്ട, മാര്‍ത്തോമ എച്ച്.എസ്.എസ്, പ്രധാനധ്യാപിക)

ഹയര്‍ സെക്കന്‍ഡറി വിഭാഗം
1. പി.പി അജിത്ത് (വയനാട്, കല്‍പ്പറ്റ എസ്.കെ.എം.ജെ എച്ച്.എസ്.എസ്, എച്ച്.എസ്.എസ്.ടി)
2. ജോസഫ് മാത്യു (ഇടുക്കി, മുരിക്കാശ്ശേരി സെന്റ് മേരീസ് എച്ച്.എസ്.എസ്, പ്രിന്‍സിപ്പാള്‍)
3. ജോയ് ജോണ്‍ (തിരുവനന്തപുരം, ജനറല്‍ ഹോസ്പിറ്റല്‍ ജങ്ഷന്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എച്ച്.എസ്.എസ്.ടി)
4. സി. മഞ്ജുള (കോട്ടയം, ഗവ. മോഡല്‍ എച്ച്.എസ്.എസ്, പ്രിന്‍സിപ്പാള്‍)

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം
1. സി. ഹാരിസ്, വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം വി.എച്ച്.എസ്.എസ്, വൊക്കേഷണല്‍ അധ്യാപകന്‍)

മികച്ച പി.ടി.എക്കുള്ള അവാര്‍ഡ് നേടിയ സ്‌കൂളുകള്‍:

പ്രൈമറി വിഭാഗം
1. അരീക്കോട് ജി.എം.യു.പി സ്‌കൂള്‍ (മലപ്പുറം)
2. പുനലൂര്‍ തൊളിക്കോട് ജി.എല്‍.പി സ്‌കൂള്‍ (കൊല്ലം)
3. വിതുര ജി.യു.പി.എസ് (തിരുവനന്തപുരം)
4. ചെറുകാട്ടൂര്‍ കൈതക്കല്‍ ജി.എല്‍.പി സ്‌കൂള്‍ (വയനാട്)
5. ചുനക്കര ജി.യു.പി.എസ് (ആലപ്പുഴ)

സെക്കന്‍ഡറി വിഭാഗം
1. പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വി.എച്ച്.എസ്.എസ് (എറണാകുളം)
2. തലശേരി കതിരൂര്‍ ജി.വി.എച്ച്.എസ്.എസ് (കണ്ണൂര്‍)
3. മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (വയനാട്)
4. മഞ്ചേരി നെല്ലിക്കുത്ത് ജി.വി.എച്ച്.എസ്.എസ് (മലപ്പുറം)
5. ആറന്മുള കിടങ്ങന്നൂര്‍ എസ്.വി.ജി.വി.എച്ച്.എസ്.എസ് (പത്തനംതിട്ട).
അഞ്ച് ലക്ഷം രൂപയും എവറോളിങ് ട്രോഫിയും പ്രശസ്തി പത്രവുമാണ് ഒന്നാം സ്ഥാനക്കാര്‍ക്ക് ലഭിക്കുക. രണ്ട് മുതല്‍ അഞ്ച് വരെ സ്ഥാനക്കാര്‍ക്ക് യഥാക്രമം നാല് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും സമ്മാനമായി ലഭിക്കും.

വിദ്യാരംഗം അധ്യാപക സാഹിത്യമത്സരം -2023 വിജയികള്‍

കഥാരചന: തോമസ് ദേവസ്യ-മാലൂര്‍ ഗവ. എച്ച്.എസ്. എസ് കണ്ണൂര്‍ ഒന്നാം സ്ഥാനവും, എല്‍.കെ ശ്രീലേഖ മേമുണ്ട എച്ച്. എസ്.എസ് കോഴിക്കോട് രണ്ടാം സ്ഥാനവും, വി. പി പ്രിയ പയ്യനാട് മഞ്ചേരി എ. എം യു.പി.എസ് വടക്കാങ്ങര മലപ്പുറം മൂന്നാം സ്ഥാനവും നേടി

കവിത രചന:
അഞ്ചു ഫ്രാന്‍സിസ്, വിളക്കാംതോട് തിരുവമ്പാടി എം. എം.യു. പി.എസ് കോഴിക്കോട് ഒന്നാം സ്ഥാനവും, വി.കെ ഷാഹിന മേലാടൂര്‍ മാള ഗവ.സമിതി എച്ച്.എസ്. എസ് തൃശ്ശൂരിന് രണ്ടാം സ്ഥാനവും, ഷിബു മുത്താട്ട് ഗവ. യു.പി.എസ്, കോഴിക്കോട് മൂന്നാം സ്ഥാനവും നേടി.

നാടകം:
സാബു തോമസ്,മലയാറ്റൂര്‍ സെന്റ് തോമസ് എച്ച്.എസ്.എസ് എറണാകുളത്തിന് ഒന്നാം സ്ഥാനവും, പി.ബി വിനോദ് കുമാര്‍ തുറവൂര്‍ ടി. ഡി എച്ച്.എസ്.എസ് ആലപ്പുഴ രണ്ടാം സ്ഥാനവും കെ. മുഹമ്മദ് ഫിറോസ് അലനല്ലൂര്‍ ഗവണ്‍മെന്റ് എച്ച്.എസ്.എസ് പാലക്കാട് മൂന്നാം സ്ഥാനവും നേടി

തിരക്കഥ:
ടി.ഷാഹുല്‍ ഹമീദ് വലിയാട് യു.എ.എച്ച്.എം.എല്‍.പി എസ് മലപ്പുറം ഒന്നാം സ്ഥാനവും, കെ. ജി ജേഷ് പാപ്പിനിശ്ശേരി ജി.എം
എല്‍.പി.എസ് കണ്ണൂര്‍ രണ്ടാം സ്ഥാനവും, ആര്‍.അന്‍സാരി പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആലപ്പുഴ മൂന്നാം സ്ഥാനവും നേടി

ചിത്രരചന:
സി.രാജശ്രീ ടോപ്പ് സെന്റ് റോക്‌സ് ഹൈസ്‌കൂള്‍ തിരുവനന്തപുരം ഒന്നാം സ്ഥാനവും, എന്‍. എസ് അബ്ദുല്‍ സലീം പനയപ്പിള്ളി കൊച്ചി എം. എം.ഓ. വി എച്ച്.എസ്.എസ് എറണാകുളം രണ്ടാം സ്ഥാനവും, വി. കെ രാജഗോപാലന്‍ പാറോപ്പടി, മേരിക്കുന്ന് സില്‍വര്‍ ഹില്‍സ് എച്ച്. എസ്. എസ് കോഴിക്കോട് മൂന്നാം സ്ഥാനവും നേടി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!