മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ കുമരംപുത്തൂര്‍ മേലേചുങ്കത്ത് ലോറികളും കാറും ത മ്മിലിടിച്ച് അപകടം. ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. ലോറികളുടെ ക്യാബിനില്‍ കുടുങ്ങി യ ഡ്രൈവര്‍മാരെ നാട്ടുകാര്‍ ചേര്‍ന്നാണ് പുറത്തെടുത്തത്. ഇന്ന് രാത്രി ഒമ്പതരയോടെ കുമരംപുത്തൂര്‍ വില്ലേജ് ഓഫിസിന് മുന്നില്‍ വച്ചായിരുന്നു അപകടം. പാലക്കാട് ഭാഗ ത്തേക്ക് പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയും എതിര്‍ ദിശയില്‍ വരികയായിരു ന്ന സിമന്റ് ലോറിയും നേര്‍ക്ക് നേര്‍ കൂട്ടിയിടിച്ചു. വാഹനങ്ങളുടെ മുന്‍വശം തകര്‍ന്നു. ഇതിനിടെ പിറകിലായി വരികയായിരുന്ന കാര്‍ കണ്ടെയ്‌നര്‍ ലോറിയിലും തട്ടുകയായി രുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയിലെ ഡ്രൈവര്‍മാര്‍ ക്യാബിനില്‍ കുടുങ്ങി. ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ പുറത്തെടുത്ത് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകര, ബീഹാര്‍ സ്വദേശികളാണ് ലോറിയിലെ ഡ്രൈവര്‍മാര്‍. കാറോ ടിച്ചിരുന്നത് മണ്ണാര്‍ക്കാട് സ്വദേശിയാണെന്നാണ് വിവരം. ആരുടെയും പരിക്ക് ഗുരുതര മല്ല. അപകടസമയത്ത് മഴയുണ്ടായിരുന്നു. ദേശീയപാതയില്‍ ഗതാഗതവും തടസപ്പെട്ടു. സ്ഥലത്തെത്തിയ മണ്ണാര്‍ക്കാട് പോലീസും നാട്ടുകാരും ചേര്‍ന്ന് ഗതാഗതം നിയന്ത്രിച്ചു.