മണ്ണാര്‍ക്കാട് : ഓണക്കാലത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് എറണാകുളം, തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകള്‍ ഉള്‍പ്പെടുന്ന മധ്യമേഖലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ 1419 പരിശോധനകള്‍ നടത്തുകയും നിയമലംഘനങ്ങള്‍ നടത്തിയ 455 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്ത് 17,74,500 രൂപ പിഴ ഈടാക്കുകയും ചെ യ്തു. ലീഗല്‍ മെട്രോളജി നിയമപ്രകാരം ആവശ്യമായ രേഖപ്പെടുത്തലുകള്‍ ഇല്ലാത്ത ഉത്പന്ന പായ്ക്കറ്റുകള്‍ വില്‍പ്പനക്ക് പ്രദര്‍ശിപ്പിച്ചിരുന്ന ബേക്കറികള്‍, സൂപ്പര്‍ മാര്‍ക്കറ്റു കള്‍, സ്റ്റേഷനറി കടകള്‍, ഇലക്ട്രോണിക്‌സ് ഉപകരണ വില്‍പന കേന്ദ്രങ്ങള്‍, ഓണച്ചന്ത കള്‍, റേഷന്‍ പൊതുവിതരണ കേന്ദ്രങ്ങള്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നും 70 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
മുദ്ര പതിപ്പിക്കാതെ അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിന് വിവിധ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ 277 കേസുകളും അമിത വില, വിലതിരുത്തല്‍ നടത്തിയ സ്ഥാ പനങ്ങള്‍ക്കെതിരെ 8 കേസുകളും പായ്ക്കര്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്തത് സംബന്ധിച്ച് 50 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. അളവിലും തൂക്കത്തിലും കുറവ് വരുത്തിയ സ്ഥാപനങ്ങ ള്‍ക്കെതിരെ 15 കേസുകളും മറ്റു ലീഗല്‍ മെട്രോളജി നിയമലംഘനങ്ങള്‍ സംബന്ധിച്ച് 35 കേസുകളും കണ്ടെത്തി. ഈ സ്ഥാപനങ്ങളില്‍ നിന്നും 17,74,500 രൂപ പിഴ ഇനത്തില്‍ ഈടാക്കിയതായി ലീഗല്‍ മെട്രോളജി വകുപ്പ് മധ്യമേഖല ജോയിന്റ് കണ്‍ട്രോളര്‍ ജെ. സി ജീസണ്‍ അറിയിച്ചു.
മുദ്ര പതിക്കാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവിലും തൂക്ക ത്തിലും കുറച്ച് വില്‍പന നടത്തുക, നിര്‍മ്മാതാവിന്റെ വിലാസം, ഉത്പന്നം പായ്ക്ക് ചെയ്ത തീയതി, ഉത്പന്നത്തിന്റെ തനി തൂക്കം, പരമാവധി വില്‍പന വില, കസ്റ്റമര്‍ കെ യര്‍ നമ്പര്‍, ഇ-മെയില്‍ ഐ ഡി എന്നിവ ഇല്ലാത്ത ഉത്പന്ന പായ്ക്കറ്റുകള്‍ വില്‍പന നട ത്തുക, എം.ആര്‍.പിയേക്കാള്‍ അധിക വില ഈടാക്കുക, എം.ആര്‍. പി തിരുത്തുക തുട ങ്ങിയ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ആഗസ്റ്റ് 17-ന് ആരംഭിച്ച സ്‌ക്വാഡു കളുടെ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. പരിശോധനകള്‍ തുടരു മെന്ന് അധികൃതര്‍ അറിയിച്ചു.
ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ വിനോദ് കുമാര്‍ ഇ, നിഷാദ് കെ.ഡി, ബിമല്‍ എസ്, സ ഫിയ എം എന്നിവര്‍ എറണാകുളം ജില്ലയിലും, മനോജ് കുമാര്‍ എസ്.വി, അനൂപ് വി ഉമേഷ് എന്നിവര്‍ തൃശൂര്‍ ജില്ലയിലും, സേവ്യര്‍ പി ഇഗ്‌നേഷ്യസ്, ശശികല എ സി എ ന്നിവര്‍ പാലക്കാട് ജില്ലയിലും, മേരിഫാന്‍സി പി എക്‌സ്, ഉദയന്‍ കെ.കെ എന്നിവര്‍ ഇടുക്കി ജില്ലയിലും പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.