മണ്ണാര്‍ക്കാട്: 2022-23 സീസണില്‍ സപ്ലൈകോ 7.31 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിച്ച തായി ഭക്ഷ്യമന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു. നെല്ല് സംഭരണ കുടിശിക വിതരണം വേഗം പൂര്‍ത്തിയാക്കും. കര്‍ഷകര്‍ക്ക് നല്‍കാനുള്ള 2070.71 കോടി രൂപയില്‍ 738 കോടി സപ്ലൈകോ നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നല്‍കി. 200 കോടി രൂപ കേരള ബാങ്ക് വഴിയും 700 കോടി വിവിധ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴി പി.ആര്‍.എസ് ലോണായും നല്‍കിയിട്ടുണ്ട്.സര്‍ക്കാരില്‍ നിന്നും കിട്ടിയ 180 കോടി രൂപയില്‍ 72 കോടി രൂപ 50000 രൂപയില്‍ താഴെ കുടിശികയുണ്ടായിരുന്ന 26,548 കര്‍ഷകരുടെ അക്കൗണ്ടി ലേക്ക് നേരിട്ട് വിതരണം ചെയ്തു. അന്‍പതിനായിരം രൂപയ്ക്ക് മുകളില്‍ കുടിശിക നല്‍ കാനുണ്ടായിരുന്ന 27,791 കര്‍ഷകരുടെ കുടിശിക തുകയില്‍ 7.80 രൂപ നിരക്കില്‍ സം സ്ഥാന പ്രോത്സാഹന ബോണസ്, 12 പൈസ നിരക്കില്‍ കൈകാര്യ ചിലവ് എന്നിവ ഉള്‍ പ്പെടെ കിലോയ്ക്ക് 7.92 രൂപ നിരക്കിലുള്ള തുക കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കിക്കഴിഞ്ഞു.ഇതിന് ശേഷം കിലോയ്ക്ക് 20.40 രൂപ നിരക്കിലുള്ള കുടിശിക തുക സ്റ്റേറ്റ് ബാങ്ക്, കാനറാ ബാങ്ക് എന്നിവ വഴി പി.ആര്‍.എസ് ലോണായി നല്‍കുന്ന നടപടി ആഗസ്റ്റ് 24ന് ആരംഭിച്ചു. ഇതുവരെ ആകെ 3795 കര്‍ഷകര്‍ക്ക് 35.45 കോടി രൂപ പി.ആര്‍. എസ് ലോണായി വിതരണം ചെയ്തു.