കോട്ടോപ്പാടം: കുണ്ട്‌ലക്കാട് സൗപര്‍ണിക ചാരിറ്റി കൂട്ടായ്മയും വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയും കോട്ടോപ്പാടം പഞ്ചായത്ത് 7,8,17 വാര്‍ഡുകളിലെ കുടുംബശ്രീ യൂണിറ്റും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാംപ് സംഘടിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര ഉദ്ഘാടനം ചെയ്തു. സൗപര്‍ണിക പ്രസിഡന്റ് പറമ്പത്ത് മുഹമ്മദലി അധ്യക്ഷനായി. സജി ജനത വിശദീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് വികസന കാര്യ ചെയര്‍പേഴ്‌സണ്‍ റഫീന മുത്തനിയില്‍, നസീമ അയിനെല്ലി, വിനീത, കൃപ കൃഷ്ണകുമാര്‍, പി.എം മുസ്തഫ, അസൈനാര്‍ മാസ്റ്റര്‍, പി. ഗോപി,പി.പി നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ.മാത്യു.കെ. ജോണ്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!