മണ്ണാര്‍ക്കാട്: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ ദയനീയ മായി പരാജയപ്പെടുകയും രാജ്യത്തിന്റെ സമ്പദ്ഘടനയും കാര്‍ഷിക വ്യവസായ മേഖ ലകളേയും തകര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്ത മോദിസര്‍ക്കാരിനെതിരായ അന്തിമ സമരത്തിന് തയ്യാറാകാന്‍ രാജ്യസ്‌നേഹികളായ ജനാധിപത്യ-മതേതര വിശ്വാസികള്‍ മുന്നോട്ട് വരണമെന്ന് എന്‍.സി.പി ജില്ലാ പ്രസിഡന്റ് എ.രാമസ്വാമി പറഞ്ഞു. ക്വിറ്റ് ഇന്ത്യ സമരവാര്‍ഷികത്തോടനുബന്ധിച്ച് എന്‍.വൈ.സി ജില്ലാ കമ്മിറ്റി മണ്ണാര്‍ക്കാട് നടത്തിയ യൂത്ത് അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സിദ്ധീഖ് മാസ്റ്റര്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ.അബ്ദുള്ള പ്രതിജ്ഞ ചൊ ല്ലിക്കൊടുത്തു. എന്‍.സി.പി ജില്ലാ വൈസ് പ്രസിഡന്റ് മോഹന്‍ ഐസക്ക്, ജില്ലാ ജനറല്‍ സെക്രട്ടറി എസ്.ജെ.എന്‍.നജീബ്, ബ്ലോക്ക് പ്രസിഡന്റ് സദക്കത്തുള്ള പടലത്ത്, എന്‍. വൈ.സി സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ നാസര്‍, ജില്ലാ ഭാരാവാഹികളായ ആയിഷാ ബാനു, രതീഷ് പുല്ലുവായില്‍, ഷാജഹാന്‍ ഉമ്മരന്‍, എന്‍.എസ്.സി ജില്ലാ പ്രസിഡന്റ് പി.സി.ഇബ്രാഹിം ബാദുഷ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!