അഗളി: തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയദിനത്തില്‍ അട്ടപ്പാടിയില്‍ നടന്ന ട്രൈ ഫെഡ് ആര്‍ട്ടിസാന്‍ എംപാനല്‍മെന്റ് മേള ശ്രദ്ധേയമായി. മണ്ണാര്‍ക്കാട് വനവികസന ഏജന്‍സിക്ക് കീഴിലുള്ള അട്ടപ്പാടി മേഖലയിലെ ഗോത്രവിഭാഗങ്ങള്‍ ശേഖരിക്കുന്ന ചെറുകിട വനവിഭവങ്ങള്‍ക്കും ഇവര്‍ കൃഷി ചെയ്യുന്ന കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കും വിപണനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ട്രൈഫെഡും ട്രൈബല്‍ അഫ യര്‍ മന്ത്രാലയത്തിന്റെയും നേതൃത്വത്തിലാണ് മുക്കാലി ഡോര്‍മെറ്ററിയില്‍ മേള ഒരു ക്കിയത്. തേന്‍, വിവിധതരം ചെറുധാന്യങ്ങള്‍ എന്നിവയാണ് പ്രധാനമായും മേളയി ലെക്ക് ഗ്രോതവിഭാഗക്കാര്‍ എത്തിച്ചത്. സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്.വിനോദ് ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് ഡി.എഫ്.ഒ ആര്‍.ശിവപ്രസാദ് അധ്യ ക്ഷനായി. ട്രൈഫെഡ് ജനറല്‍ മാനേജര്‍ ശുഭജിത് തരാഫ്, വ്യവസായ വകുപ്പ് പ്രതി നിധികള്‍, വകുപ്പുതല ജീവനക്കാര്‍, ആദിവാസി വനസംരക്ഷണ സമിതി. കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.