പാലക്കാട്: മാലിന്യമുക്തം നവകേരളം രണ്ടാംഘട്ടത്തില്‍ വീടുകളില്‍ നിന്നും ഹരിത കര്‍മ്മ സേന എടുക്കുന്ന മാലിന്യങ്ങള്‍ തരം തിരിച്ച് ശേഖരിക്കുന്നതിന് കൂടുതല്‍ പ്രാ ധാന്യം നല്‍കാന്‍ ജില്ലാ കാംപയിന്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനം. ഹരിത കര്‍മ്മ സേന സ്വീകരിക്കുന്നതില്‍ സമ്മിശ്ര മാലിന്യം കൂടുതല്‍ വരുന്നതിന്റെ സാഹ ചര്യത്തിലാണ് തീരുമാനം. ജില്ലയില്‍ തരംതിരിക്കല്‍ കൃത്യമായി നടപ്പാക്കാനുള്ള നടപ ടികള്‍ സ്വീകരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മാലിന്യങ്ങള്‍ തരംതിരിക്കു ന്നതിനെ കുറിച്ച് ക്ലാസുകള്‍ നടത്താനും തീരുമാനമായി. ഇതോടൊപ്പം തന്നെ ജില്ലയില്‍ ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കും.
മാലിന്യമുക്തം നവകേരളം കാംപയിനിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തുകളില്‍ നടന്ന പ്രൊജക്റ്റ് ക്ലിനിക്കുകള്‍ കൃത്യമായി ഡോക്യുമെന്റേഷന്‍ നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹരിതമിത്രം ആപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യ ക്ഷമമാക്കും. ആപ്പുമായി ബന്ധപ്പെട്ട കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ യോഗം വിളിക്കാനും തീരുമാനിച്ചു. ജില്ലയിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും ഇവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുകയും ചെ യ്യും. കൂടാതെ 25 ശതമാനത്തില്‍ താഴെ യൂസര്‍ ഫീ കളക്ഷനില്‍ പിന്നില്‍ നില്‍ക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കാംപയിന്‍ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ നേരിട്ട് ഇടപെടും.
ഓണക്കാലം പ്രമാണിച്ച് പൊതുജനങ്ങളുടെ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി കൃത്യമായ ഇടപെടലുകള്‍ നട ത്താനും ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ നിര്‍ദേശം നല്‍കാനും യോഗത്തില്‍ തീരുമാനമായി. 100 ശതമാനം യൂസര്‍ ഫീ കളക്ഷ നുള്ള വാര്‍ഡുകളിലെ വാര്‍ഡ് മെമ്പര്‍മാര്‍ക്കും ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്കും പ്രത്യേക അംഗീകാരം നല്‍കും. ജില്ലാ പഞ്ചായത്തില്‍ നടന്ന കാംപയിന്‍ സെക്രട്ടറി യേറ്റ് യോഗത്തില്‍ നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.ജി അബിജിത്, കില ജില്ലാ ഫെസിലിറ്റേറ്റര്‍ ഗോപാലകൃഷ്ണന്‍, വിവിധ വകുപ്പ് പ്രതിനിധികള്‍, കാംപയിന്‍ സെക്രട്ടറിയേറ്റ് അംഗ ങ്ങള്‍ പങ്കെടുത്തു.