മണ്ണാര്‍ക്കാട്: കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കള്ളകേസടെുക്കുക യാണെന്നും ചൊല്‍പ്പടിക്ക് നില്‍ക്കാത്ത മാധ്യമങ്ങളെ വേട്ടയാടുന്നത് സംസ്ഥാന സര്‍ ക്കാരിന്റെ പകപോക്കല്‍ രാഷ്ട്രീയമാണെന്നുമാരോപിച്ചായിരുന്നു സമരം. ആശുപ ത്രിപടിയില്‍ നിന്നും മാര്‍ച്ചുമായെത്തിയ പ്രവര്‍ത്തകരെ സ്റ്റേഷന് നൂറ് മീറ്റര്‍ അകലെ പൊലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന യോഗം കെ.പി.സി.സി സെക്രട്ടറി പി.ഹരിഗോവി ന്ദന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നുവന്നും അക്രമവും അരാജകത്വവും വര്‍ധിച്ചെന്ന് അദ്ദേഹം പറഞ്ഞു. പൊലിസിനെ ഭരണകൂടം നിഷ്‌ക്രി യരാക്കിയെന്നും കുറ്റപ്പെടുത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് അധ്യക്ഷനായി. ഡി.സി.സി ജനറല്‍,സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ്,ഡി.സി.സി മെ മ്പര്‍ വി.വി ഷൗക്കത്തലി,കെ.ബാലകൃഷ്ണന്‍,യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പ്രീത,നഗരസഭാ വൈസ് ചെയര്‍പേഴ്‌സന്‍ പ്രസീത ടീച്ചര്‍,പോഷക സംഘടനാ നേതാക്കളായ എം.സി വര്‍ഗ്ഗീസ്, സക്കീര്‍ തയ്യില്‍,നൗഫല്‍ തങ്ങള്‍,എം.ലൈല,റഫീഖ് കൊടക്കാട്,അന്‍വര്‍ ആമ്പാ ടത്ത്,സുഗണകുമാരി,ആലിസ് വിജയലക്ഷ്മി, മുള്ളത്ത് ലത,അച്ചന്‍ മാത്യു,കെ.ജി ബാബു, എ.അസൈനാര്‍,വി.സുകുമാരന്‍,ഹബീബുള്ള അന്‍സാരി,ടി.കെ ഇപ്പു,ഇ.ശശിധരന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടുമ്മാരായ ആറ്റക്കര ഹരിദാസ്,വി.ഡി പ്രേംകുമാര്‍ ,സി.ജെ രമേഷ്,വേണുമാസ്റ്റര്‍,ടി.കെ ഷംസുദ്ദീന്‍,പി.ഖാലിദ്,ശശി ഭീമനാട്,ഉമ്മര്‍ മനച്ചി തൊടി,ഷിഹാബ് കുന്നത്ത്,പി,സമദ്,നൗഷാദ് ചേലംഞ്ചേരി,കാസിം ആലായന്‍,രാജന്‍ ആമ്പാടത്ത്,സിപി അലി,എസ്.രാമന്‍ക്കുട്ടി,പി.കെ സൂര്യകുമാര്‍ തുടങ്ങിയവര്‍ സംസാ രിച്ചു.