മണ്ണാര്‍ക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതി രെ സംയുക്ത ട്രേഡ് യൂണിയന്‍ നാളെ നടത്തുന്ന മഹാധര്‍ണയുടെ പ്രചരണാര്‍ത്ഥം മണ്ണാര്‍ക്കാട് നടത്തിയ മുന്‍സിപ്പല്‍ കാല്‍നട ജാഥ ആവേശമായി.
സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം ഹക്കീം മണ്ണാര്‍ക്കാട് ക്യാപ്റ്റനും എസ്.ടി.യു ജില്ലാ സെക്രട്ടറി നാസര്‍ പാതാക്കര വൈസ് ക്യാപ്റ്റനും ഐ.എന്‍.ടി.യു.സി മുനിസിപ്പല്‍ പ്ര സിഡന്റ് എം.അജേഷ് മാനേജരും എന്‍.എല്‍.സി ജില്ലാ സെക്രട്ടറി നാസര്‍, യു.ടി.യു. സി ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍ അംഗങ്ങളുമായ ജാഥ ആശുപത്രിപടിയില്‍ നി ന്നും ആരംഭിച്ച് കോടതിപടിയില്‍ സമാപിച്ചു.
ജാഥ ആശുപത്രിപടിയില്‍ സി.ഐ.ടി. യു ഡിവിഷന്‍ സെക്രട്ടറി കെ.പി.മസൂദും സമാപ ന പൊതുയോഗം എസ്.ടി.യു ജില്ലാ സെക്രട്ടറി അഡ്വ.നാസര്‍ കൊമ്പത്തും ഉദ്ഘാടനം ചെയ്തു.
നേതാക്കളായ എം.കൃഷ്ണകുമാര്‍, പി.കെ.ഉമ്മര്‍, കെ.പി.ജയരാജ്, അജീഷ് മാസ്റ്റര്‍, റഷീദ് ബാബു, കെ.വി.പ്രഭാകരന്‍, ദാസപ്പന്‍, മുത്തുട്ടി കുന്തിപ്പുഴ, ഷമീര്‍ ബാപ്പു, ഷിഹാബ് പ ള്ളത്ത്, സജീബ്, സനര്‍ ബാബു തുടങ്ങിയവര്‍ സംസാരിച്ചു. നാളെ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറു വരെ പാലക്കാട് കോട്ടമൈതാനത്താണ് മഹാധര്‍ണ നടക്കുന്ന ത്. ലേബര്‍ കോഡുകള്‍, നിര്‍ദിഷ്ട വൈദ്യുതി ബില്‍ എന്നിവ പിന്‍വലിക്കുക, സ്വകാര്യ വല്‍ക്കരണം അവസാനിപ്പിക്കുക, അസംഘടിത തൊഴിലാളികള്‍ക്ക് സാര്‍വത്രിക സാ മൂഹ്യ സുരക്ഷാ പദ്ധതി നടപ്പാക്കുക, മണിപ്പൂരിലെ സമാധാന അന്തരീക്ഷം പുന:സ്ഥാ പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം.