തിരുവനന്തപുരം : എല്ലാ അതിഥിതൊഴിലാളികളെയും തൊഴില്‍വകുപ്പിന് കീഴില്‍ രജി സ്റ്റര്‍ ചെയ്യുന്ന നടപടികള്‍ക്ക് സംസ്ഥാനത്ത് തുടക്കമായി. സംസ്ഥാനത്തൊട്ടാകെ 5706 തൊഴിലാളികളാണ് അതിഥി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാ ക്കിയത്. വരും ദിവസങ്ങളില്‍ രജിസ്‌ട്രേഷന്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്ന് ലേബര്‍ കമ്മിഷണര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. ഇതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. മറ്റു വകുപ്പുകളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായം തേടു മെന്നും കമ്മിഷണര്‍ പറഞ്ഞു. തിരുവനന്തപുരത്തെ നിര്‍മ്മാണസ്ഥലത്ത് സംഘടിപ്പിച്ച രജിസ്‌ട്രേഷന്‍ ക്യാമ്പ് കമ്മിഷണര്‍ സന്ദര്‍ശിച്ചു. അതിഥിപോര്‍ട്ടല്‍ രജിസ്‌ട്രേഷനോട് തൊഴിലാളികളും തൊഴിലുടമകളും കരാറുകാരും ക്രിയാത്മക സമീപനമാണ് സ്വീക രിച്ചിട്ടുള്ളത്. അതിഥിതൊഴിലാളി രജിസ്ട്രേഷന്‍ കൂടുതല്‍ എളുപ്പമാക്കുന്നതിനായി രൂപകല്‍പന ചെയ്തിട്ടുള്ള അതിഥി മൊബൈല്‍ ആപ്പ് അന്തിമഘട്ടത്തിലാണ്. അതിഥി ആപ്പ് നിലവില്‍ വരുന്നതോടെ ക്യാമ്പുകളും നിര്‍മാണസ്ഥലങ്ങള്‍ക്കും തൊഴില്‍ വകു പ്പ് ഓഫീസുകള്‍ക്കും പുറമേ ഓരോ അതിഥിതൊഴിലാളിയിലേക്കും നേരിട്ടെത്തുന്ന തരത്തിലുള്ള സമീപനമാണ് സ്വീകരിക്കുകയെന്നും കമ്മിഷണര്‍ വ്യക്തമാക്കി.
അതിഥിതൊഴിലാളികള്‍ക്കും, അവരുടെ കരാറുകാര്‍,തൊഴിലുടമകള്‍ എന്നിവര്‍ക്കും തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യാം. athidhi.lc.kerala.gov.in എന്ന പോര്‍ട്ടലില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. പോര്‍ട്ടലില്‍ പ്രാദേശിക ഭാഷകളില്‍ നിര്‍ദ്ദേശങ്ങള്‍ ലഭ്യമാണ്. നല്‍കിയ വ്യക്തിവിവരങ്ങള്‍ എന്റോളിംഗ് ഓഫീസര്‍ പരിശോധിച്ച് ഉറപ്പുവരുത്തി തൊഴിലാളിക്ക് ഒരു യുണീക് ഐഡി അനുവദി ക്കും.സംസ്ഥാനത്തെ എല്ലാ ലേബര്‍ ക്യാമ്പുകളും പരിശോധിച്ച് പ്രവര്‍ത്തനം തൃപ്തികര വും പരാതിരഹിതവുമാണെന്ന് ഉറപ്പുവരുത്തണമെന്ന തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി യുടെ അടിയന്തിര നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആഗസ്റ്റ് 2 ന് തുടങ്ങിയ പരിശോധനയും നടപ ടികളും തുടരുകയാണ്. ഇതിനോടകം 425 ക്യാമ്പുകളിലും വര്‍ക്ക് സൈറ്റുകളിലുമാണ് പരിശോധന പൂര്‍ത്തിയാക്കിയത്. ഇവിടെ 11229 തൊഴിലാളികള്‍ ജോലിചെയ്യുന്നതായി കണ്ടെത്തി.
കരാര്‍ തൊഴിലാളി നിയമം, ഇതരസംസ്ഥാനതൊഴിലാളി നിയമം, ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ആക്ട് എന്നിവ പ്രകാരം നടത്തിയ പരിശോധനയില്‍ ലൈസന്‍സില്ലാതെയും രജിസ്ട്രേഷനില്ലാതെയുമുള്ള പ്രവര്‍ത്തനങ്ങള്‍, കൃത്യമായ രജിസ്റ്ററുകള്‍ സൂക്ഷിക്കാത്ത സാഹചര്യം, വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളുടെ അഭാവം എന്നിവയുമായി ബന്ധപ്പെട്ട് കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്ക് നോട്ടീസും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്ന തൊഴിലാളികളെ മാറ്റിപാര്‍പ്പി ക്കുന്നതിന് നിര്‍ദ്ദേശവും നല്‍കി. പരിശോധന വരും ദിവസങ്ങളിലും തുടരും. അഡീ ലേബര്‍ കമ്മിഷര്‍ കെ എം സുനില്‍, ജോ ലേബര്‍ കമ്മിഷണര്‍ കെ എസ് ബിജു, ജില്ലാ ലേബര്‍ ഓഫീസര്‍ ബ്രിജിത്ത് ജോസ് എന്നിവരും കമ്മിഷണറെ അനുഗമിച്ചു.