മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പട്ടിക വി ഭാഗ വിദ്യാര്‍ഥികള്‍ അധിക ഫീസ് നല്‍കുന്നില്ലെന്ന കാരണത്താല്‍ സീറ്റു നിഷേധിക്ക രുതെന്ന് പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ഫീ റഗുലേറ്ററി കമ്മറ്റി നിശ്ചയിച്ച ഫീസിന്റെ അടിസ്ഥാനത്തില്‍ അധികഫീസ് മാനേജ്മെ ന്റുകള്‍ വിദ്യാര്‍ഥികളില്‍ നിന്നും ഈടാക്കുന്നത് നിര്‍ധനരായ വിദ്യാര്‍ഥികളുടെ വി ദ്യാഭ്യാസ അവകാശം നിഷേധിക്കുന്നതിന് തുല്യമാണെന്ന് കമ്മീഷന്‍ വിലയിരുത്തി. ഈ സാഹചര്യത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വിശദമായി പരിശോധിച്ച് അര്‍ഹതപ്പെട്ട മുഴുവന്‍ ആനുകൂല്യവും നല്‍കാനുള്ള നടപടി അടിയന്തരമായി സ്വീക രിക്കണമെന്ന് പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍ കി.
പ്രവേശനത്തിന് അര്‍ഹത നേടിയ പട്ടികവിഭാഗ വിദ്യാര്‍ഥികള്‍ക്ക്, അധിക തുക നല്‍ കിയില്ല എന്ന കാരണത്താല്‍ അഡ്മിഷന്‍ നിഷേധിച്ചാല്‍ അത് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിനെതിരെയുള്ള അതിക്രമമായി കരുതുന്നതാണെന്ന് സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്റുകളെ അറിയിക്കണമെന്ന് പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍മാര്‍ക്കും പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ചെയര്‍ മാന്‍ ബി.എസ്. മാവോജി നിര്‍ദ്ദേശം നല്‍കി.