ആദ്യ ദിനം 1443 പേര്‍ക്ക് വാക്സിന്‍ നല്‍കി

മണ്ണാര്‍ക്കാട് : പ്രതിരോധ കുത്തിവെപ്പെടുക്കാത്തതും ഭാഗികമായി ലഭിച്ചതുമായ കുട്ടി കള്‍ക്കും യഥാസമയം വാക്സിന്‍ എടുത്തശേഷം അടുത്ത വാക്സിനേഷനുള്ള സമയമായ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വാക്സിന്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ ഇന്റന്‍സി ഫൈഡ് മിഷന്‍ ഇന്ദ്രധനുഷ്-5.0 സമ്പൂര്‍ണ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു. ആദ്യ ദിനം ജില്ലയിലെ 347 കേന്ദ്രങ്ങളിലായി 1443 പേര്‍ക്ക് വാക്സിന്‍ നല്‍കി. ഇതില്‍ 215 ഗര്‍ഭി ണികളും 0-2 വയസ് വരെയുള്ള 838 കുട്ടികളും 2-5 വയസ് വരെയുള്ള 390 കുട്ടികളും ഉള്‍പ്പെടും. യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ 1673 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. കടമ്പഴിപ്പുറം-128, അലനല്ലൂര്‍-129, ചളവറ-72, കൊപ്പം-132, ചാലിശ്ശേരി-115 എന്നിങ്ങനെയാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളൊരുക്കുന്നത്. ജില്ലയില്‍ പ്രതിരോധ കുത്തിവെപ്പുകളില്‍ പിന്നില്‍ നില്‍ക്കുന്ന (ഹൈറിസ്‌ക്) ബ്ലോക്കുകളായ ചളവറ, ചാലി ശ്ശേരി, കൊപ്പം, അലനല്ലൂര്‍, കടമ്പഴിപ്പുറം എന്നിവക്ക് പ്രത്യേക പരിഗണന നല്‍കിക്കൊ ണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈ പ്രദേശങ്ങളില്‍ ക്യാമ്പയിനുകളും ബോധവ ത്ക്കരണത്തിനായി വെന്‍ട്രിലോക്കിസവും (പാവയുമായി അവതരിപ്പിക്കുന്ന പരിപാടി) മാജിക് ഷോകളും ഗൃഹസന്ദര്‍ശനങ്ങളും വ്യാപിപ്പിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!