അഗളി : പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ മുടങ്ങിക്കിടക്കുന്ന ഇ-ഗ്രാന്റ്‌സ് ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി അട്ട പ്പാടി ആര്‍.ജി.എം ഗവ.കോളജില്‍ വിദ്യാര്‍ഥി അവകാശ സംഗമം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ച്ചന പ്രജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സാബിര്‍ അഹ്‌സന്‍ അധ്യക്ഷനായി. ടി.എം.ആഷിഖ്, സുനില്‍ അട്ടപ്പാടി, ഷഹല, ഉവൈസ് എന്നിവര്‍ സംസാരിച്ചു. ആസിം, ജബ്ബാര്‍, അനന്തു, ജമാല്‍ മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി. ഗ്രാന്റുകള്‍ ഉടന്‍ വിതരണം ചെയ്തില്ലെങ്കില്‍ ഫ്രറ്റേണിറ്റി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി.