അഗളി: ചാരായവും വിദേശമദ്യവും കൈവശം വച്ചതിന് രണ്ട് പേരെ എക്‌സൈസ് പി ടികൂടി. അഗളി എക്‌സൈസ് റെയ്ഞ്ച് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജി ത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. അഗളി മേലയൂര്‍ ഭാഗത്ത് നടതത്തിയ റെയ്ഡില്‍ 10 ലിറ്റര്‍ വിദേശമദ്യവുമായി മേലയൂര്‍ സ്വദേശി രവികുമാറും (45), ചാവടിയൂര്‍ ജംഗ്ഷനില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് ലിറ്റര്‍ ചാ രായം ബൈക്കില്‍ കടത്തി കൊണ്ട് വന്ന കുറ്റത്തിന് ചാളയൂര്‍ സ്വദേശി പ്രവീണി (20) നേയും അറസ്റ്റ് ചെയ്തു. പുളിയപ്പതി മലയില്‍ നടത്തിയ പരിശോധനയില്‍ വില്‍പ്പന ക്കായി കടത്തുന്നതിന് ടയറിന്റെ ട്യൂബിനകത്താക്കി സൂക്ഷിച്ചിരുന്ന 25 ലിറ്റര്‍ ചാരാ യവും പിടിച്ചെടുത്തു. ഓണം മുന്നൊരുക്കങ്ങളുടെ ഭാഗമായി പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക പരിശോധനകള്‍ നടത്തിയത്. പ്രിവന്റീവ് ഓഫിസര്‍മാരായ ജെ.ആര്‍.അജിത്ത്, പാല ക്കാട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫിസര്‍ ആര്‍.എസ്. സുരേഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി.കെ.ഭോജന്‍, എം.എച്ച് ജമാലുദ്ധീന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ എം.എം.സ്മിത എന്നിവരും പങ്കെടുത്തു. ഓ ണം പ്രമാണിച്ച് പ്രത്യേക പരിശോധനകള്‍ ഉണ്ടാകുമെന്നും പൊതുജനങ്ങള്‍ക്ക് അഗളി എക്‌സൈസ് റെയ്ഞ്ച് ഓഫിസിലെ 04924 254163. നമ്പരില്‍ വിളിച്ച് പരാതികള്‍ അറി യിക്കാമെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.ശ്രീനിവാസന്‍ അറിയിച്ചു.