കുമരംപുത്തൂര്‍: എ.യു.പി സ്‌കൂളില്‍ നടന്ന സാമൂഹ്യ-ഗണിത-ശാസ്ത്ര, പ്രവൃത്തി പരി ചയമേള ശ്രദ്ധേയമായി. നിരവധി വസ്തുക്കള്‍ നിര്‍മിച്ച് വിദ്യാര്‍ഥികള്‍ കഴിവു തെളിയി ച്ചു. കര്‍ക്കിടക തനിമ കുട്ടികളിലെത്തിക്കുന്നതിനായി ഔഷധക്കഞ്ഞിയും പത്തില ക്കറിയും വിതരണം ചെയ്തു. പത്തിലകളുടെയും ദശപുഷ്പങ്ങളുടെയും പ്രദര്‍ശനവും നടന്നു. പി.ടി.എ പ്രസിഡന്റ് സി.മൊയ്തീന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ വിജയലക്ഷ്മി ടീച്ചര്‍, എസ്.എം.സി ചെയര്‍മാന്‍ മനോജ് കുമാര്‍, പ്രധാന അധ്യാപിക സുധ, അധ്യാപകരായ മനോജ്, ജയപ്രസാദ്, സുമ, സുധ, രേഷ്മ, രാജി, ആതിര, ബിന്ദു, കൃഷ്ണ കുമാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!