മണ്ണാര്‍ക്കാട്: പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടത്തായി വാഹനങ്ങളി ല്‍ നിന്നും ഓയില്‍ റോഡിലേക്ക് ചോര്‍ന്നതിനെ തുടര്‍ന്ന് ബൈക്ക് യാത്രികര്‍ അപക ടത്തില്‍പ്പെട്ടു. കുമരംപുത്തൂര്‍ ചുങ്കം, ചിറക്കല്‍പ്പടി എന്നിവടങ്ങളിലായിരുന്നു സംഭ വം. ചുങ്കത്ത് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് ഒരു ലോറിയില്‍ നിന്നും ഓയില്‍ ചേര്‍ച്ചയുണ്ടായത്. ബൈക്ക് യാത്രികരായ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവര്‍ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ചിറക്കല്‍പ്പടി ഭാഗത്ത് ലോറിയില്‍ നിന്നും ഹൈഡ്രോളിക് ഓയില്‍ ചോരുകയായിരുന്നു. വാഹനങ്ങള്‍ക്ക് അപകട കെ ണിയായതോടെ വിവരമറിയിച്ച പ്രകാരം അഗ്്നിരക്ഷാസേനയെത്തി റോഡില്‍ പരന്ന ഓയില്‍ സോപ്പുപൊടിവിതറി വെള്ളംഅടിച്ച് കഴുകി വൃത്തിയാക്കി. കേടായ വാഹന ങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് ഉപയോഗിച്ച് റോഡില്‍ നിന്നും ഗതാഗതടസം ഇല്ലാത്ത രീതിയില്‍ വലിച്ചുമാറ്റി.സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സി. സതീഷ് കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ.പ്രശാന്ത് , വി.സുജീഷ് , ജി. അജീഷ് ,വി. സുരേഷ് കുമാര്‍, ഒ. വിജിത്ത് ഹോം ഗാര്‍ഡ് എന്‍.അനില്‍കുമാര്‍ എന്നി വരുടെ നേതൃത്വത്തിലാണ് രണ്ടിടങ്ങളിലുമായി ഓയില്‍ നീക്കം ചെയ്തത്.