കോട്ടോപ്പാടം തിരുവിഴാംകുന്നില്‍ കാട്ടാനക്കൂട്ടത്തിന്റെ പരാക്രമം.ടാപ്പിംങ് തൊഴി ലാളികള്‍ക്ക് നേരെ പാഞ്ഞടുത്ത കാട്ടാനകള്‍ മോട്ടോര്‍ സൈക്കിള്‍ തകര്‍ത്തു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. പാലൊളി വാപ്പുവിന്റെ ബൈക്കാണ് കാട്ടാനകള്‍ തകര്‍ത്തത്. ഇരട്ടവാരിയിലെ റബര്‍ തോട്ടത്തിലേക്ക് ബൈക്കില്‍ ടാപ്പിം ങിനായി എത്തിയപ്പോഴാണ് വാപ്പു ആനകളെ കണ്ടത്. ഉടന്‍ വാഹനം വഴിയരുകില്‍ നിര്‍ത്തി ഓടിമാറി. ആനക്കൂട്ടം പാഞ്ഞെത്തി ബൈക്ക് കുത്തിമറിച്ചിട്ടു. ഹാന്‍ഡില്‍, ഹെഡ്‌ലൈറ്റ്, സൈലന്‍സര്‍ ഉള്‍പ്പടെ തകര്‍ന്നു. അഞ്ചുമീറ്ററോളം വാഹനത്തെ ആന കള്‍ തള്ളിനീക്കുകയും ചെയ്തു. ഇത് കണ്ട നാസറും ഹംസയും വാഹനം നിര്‍ത്തി ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിന് ശേഷം കാട്ടാനകള്‍ പാടത്തേക്കിറങ്ങി നേ രെ മലയിലേക്ക് കയറിപോവുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു. വിവര മറിയിച്ച പ്രകാരം വനപാലകര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി. ഇരട്ട വാരി കരടിയോട് മലയില്‍ നിന്നും തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്ര ത്തിലേക്ക് ആനകള്‍ സഞ്ചരിക്കുന്ന ഭാഗത്ത് വെച്ചായിരുന്നുകാട്ടാനകള്‍ തൊഴിലാളി കളെ ആക്രമിക്കാന്‍ ശ്രമിച്ചത്. തിരുവിഴാംകുന്ന് – അമ്പലപ്പാറ റോഡ് മുറിച്ചു കടന്ന് ജനവാസ മേഖലയിലൂടെ കാട്ടാനകള്‍ സഞ്ചരിക്കുന്നത് പതിവായിട്ടുണ്ട്.