അഗളി: അഗളി ജി.വി.എച്ച്.എസ്.എസില്‍ ക്ലാസ് റൂം ലൈബ്രറി സജ്ജമാക്കി. ജോണ്‍ ബ്രി ട്ടാസ് എം.പിയുടെ പ്രാദേശിക വികസന ഫണ്ട് വിനയോഗിച്ചാണ് ക്ലാസ് റൂം ലൈബ്രറി സജ്ജമാക്കിയത്. സ്‌കൂളിന് സ്വന്തമായി മികച്ച ഒരു ലൈബ്രറി ഉണ്ടെങ്കിലും 2300-ഓളം വരുന്ന മുഴുവന്‍ കുട്ടികള്‍ക്കും ഉപയോഗിക്കാന്‍ പ്രയാസമായിരുന്നു. കുന്നിന്‍ ചെരുവി ല്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിലെ ഏറ്റവും താഴത്തെ നിലയിലാണ് ലൈബ്രറി. ഏറ്റ വും മുകളിലെ ക്ലാസുകളിലെ പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് ലൈബ്രറി ഫലപ്രദമായി ഉപ യോഗപ്പെടുത്താന്‍ പ്രയാസമായിരുന്നു. ഈ പ്രതിസന്ധി മറികടക്കുന്നതിനായാണ് ക്ലാസ് മുറികളില്‍ ലൈബ്രറി സജ്ജമാക്കിയത്. ആദ്യഘട്ടത്തില്‍ അഞ്ച് ക്ലാസ് മുറികളില്‍ ഷെ ല്‍ഫുകളും പുസ്തകങ്ങളും ലഭ്യമാക്കി. നിലവില്‍ മൂവായിരത്തോളം പുസ്തകങ്ങളുണ്ട്. പ്രൈമറി വിഭാഗത്തിനനുയോജ്യമായ പുസ്തകങ്ങള്‍ കുറവായതിനാല്‍ അവ വാങ്ങിക്കു ന്നതിനായി 25000 രൂപയും എം.പി ഫണ്ടില്‍ അനുവദിച്ചു. മുഴുവന്‍ ക്ലാസുകളിലേക്കും ലൈബ്രറി വ്യാപിപ്പിക്കുന്നതിനുള്ള പരിശ്രമത്തിലാണ് അധ്യാപകരും സ്‌കൂള്‍ പി.ടിഎ യും.