മീസില്‍സ്, റുബല്ല, ഡിഫ്തീരിയ പ്രതിരോധത്തിന് വാക്‌സിന്‍ എടുക്കാം
മണ്ണാര്‍ക്കാട്: പ്രതിരോധ കുത്തിവെപ്പെടുക്കാത്തതും ഭാഗികമായി ലഭിച്ചതുമായ കുട്ടി കള്‍ക്കും ഗര്‍ഭിണികള്‍ക്കും വാക്സിന്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ ഇന്റന്‍ സിഫൈ ഡ് മിഷന്‍ ഇന്ദ്രധനുഷ്-5.0 ഓഗസ്റ്റ് ഏഴിന് ആരംഭിക്കും. ജില്ലാതല ഉദ്ഘാടനം അലനല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഓഗസ്റ്റ് ഏഴിന് രാവിലെ 10 ന് നടക്കുമെന്ന് ജില്ലാ മെ ഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.പി.റീത്ത അറിയിച്ചു. മീസില്‍സ് (അഞ്ചാം പ നി), റുബല്ല എന്നിവക്ക് പദ്ധതിയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കും. സംസ്ഥാനത്തെ പ്ര തിരോധ കുത്തിവെപ്പുകളില്‍ പിന്നോക്കം നില്‍ക്കുന്ന ചില സ്ഥലങ്ങളില്‍ അടുത്ത കാ ലത്ത് മീസില്‍സ് (അഞ്ചാംപനി), ഡിഫ്തീരിയ (തൊണ്ടമുള്ള്) തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ച് കുട്ടികളില്‍ മരണങ്ങള്‍ വരെ നടന്ന സാഹചര്യത്തില്‍ ഈ ദൗത്യം അതീവ ഗൗരവവും പരിഗണനയും അര്‍ഹിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
പ്രതിരോധിക്കാന്‍ കഴിയുന്ന രോഗങ്ങളില്‍നിന്ന് മുഴുവന്‍ കുട്ടികളെയും സംരക്ഷിക്കു കയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.ജില്ലയില്‍ പ്രതിരോധ കുത്തിവെ പ്പുകളില്‍ പിന്നില്‍ നില്‍ക്കുന്ന (ഹൈറിസ്‌ക്) ബ്ലോക്കുകളായ ചളവറ, ചാലിശ്ശേരി, കൊ പ്പം, അലനല്ലൂര്‍, കടമ്പഴിപ്പുറം എന്നിവക്ക് പ്രത്യേക പരിഗണന നല്‍കിക്കൊണ്ടാണ് പരി പാടി സംഘടിപ്പിക്കുന്നത്. എതെങ്കിലും കാരണങ്ങളാല്‍ വാക്സിന്‍ എടുക്കാന്‍ കഴിയാതി രുന്നവര്‍ക്ക് മിഷന്‍ ഇന്ദ്രധനുഷിലൂടെ സാധിക്കും. വാക്സിനേഷന്‍ കണക്കില്‍ പിറകില്‍ നില്‍ക്കുന്ന ജില്ലകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കിയാണ് പദ്ധതി നടപ്പാക്കുന്നത്.
മൂന്ന് ഘട്ടങ്ങളായാണ് ഇന്റന്‍സിഫൈഡ് മിഷന്‍ ഇന്ദ്രധനുഷ് 5.0 നടപ്പാക്കുന്നത്. ഓഗസ്റ്റ് ഏഴ് മുതല്‍ 12 വരെ ആദ്യഘട്ടവും സെപ്റ്റംബര്‍ 11 മുതല്‍ 16 വരെ രണ്ടാം ഘട്ടവും ഒ ക്ടോബര്‍ ഒന്‍പത് മുതല്‍ 14 വരെ മൂന്നാം ഘട്ടവും നടക്കും. വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. പ്രതിരോധ കു ത്തിവെപ്പുകള്‍ എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തതോ ആയ അഞ്ച് വയസ് വരെയുള്ള കുട്ടികളുടെ ഇമ്മ്യൂണൈസേഷന്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും വിധം വീടു കള്‍ തോറും സര്‍വേ നടത്തുകയും ആരോഗ്യ ബോധവത്കരണം നല്‍കുകയും ചെയ്യും. ജില്ലയില്‍ പദ്ധതി വിജയകരമായി നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഊര്‍ജ്ജിത മായി നടന്നുവരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മിഷന്‍ ഇന്ദ്രധനുഷ്-5.0 മാധ്യമ ശില്‍പശാല അഞ്ചിന്
മിഷന്‍ ഇന്ദ്രധനുഷ്-5.0 ന്റെ ഭാഗമായി ഓഗസ്റ്റ് അഞ്ചിന് ഉച്ചക്ക് രണ്ടിന് പാലക്കാട് റോബിന്‍സണ്‍ റോഡിലുള്ള ഹോട്ടല്‍ സായൂജ്യത്തില്‍ മാധ്യമ ശില്‍പശാല നടക്കും.