മണ്ണാര്‍ക്കാട് : നഗരസഭയിലെ തെന്നാരി പ്രദേശത്ത് നടക്കുന്ന അനധികൃത മദ്യവില്‍പ്പ നക്കെതിരെ സ്ത്രീകൂട്ടായ്മ സമരം ശക്തമാക്കിയതിനിടെ വിഷയത്തില്‍ മനുഷ്യാവകാ ശ കമ്മീഷന്റേയും ഇടപെടല്‍. തെന്നാരിയിലെ രണ്ടു വീടുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത മദ്യവില്‍പ്പനക്കെതിരെ അടിയന്തര നടപടികള്‍ സ്വീകരിച്ച് മദ്യവില്‍പ്പന പൂര്‍ണമായും തടയണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. നടപടികള്‍ സ്വീ കരിച്ച ശേഷം എക്‌സൈസ് കമ്മീഷണര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണ മെന്നും കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജു നാഥ് ഉത്തരവില്‍ പറഞ്ഞു. പാലക്കാട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. മദ്യ കച്ചവടത്തിനെതിരെ കുടുംബശ്രീ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ഉപവാസ സമരം നടത്തിയിരുന്നു. വാര്‍ഡ് ഒമ്പതിലെ മുപ്പതോളം കുടുംബശ്രീ പ്രവര്‍ത്തകരാണ് ചോല ക്കളം റോഡില്‍ പന്തല്‍ കെട്ടി ഉപവാസിച്ചത്. തെന്നാരിയിലെ രണ്ടു വീടുകള്‍ കേന്ദ്രീ കരിച്ചാണ് അനധികൃത മദ്യവില്‍പ്പന നടക്കുന്നത്. സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്ന അഞ്ചാമത്തെ സമരമാണ് ഇത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ബോധവല്‍ ക്കരണം നല്‍കിയിട്ടും അനധികൃത മദ്യവില്‍പ്പന തുടരുന്നുവെന്നാണ് ആക്ഷേപം.