43.6 കോടി രൂപയുടെ നിക്ഷേപം

മണ്ണാര്‍ക്കാട്: വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം ഒരു ലക്ഷം സംരം ഭം പദ്ധതി പ്രകാരം പാലക്കാട് ജില്ലയില്‍ ഈ സാമ്പത്തിക വര്‍ഷം ആരംഭിച്ചത് 862 സം രംഭങ്ങള്‍, 1961 തൊഴിലവസരങ്ങള്‍, 43.6 കോടി രൂപയുടെ നിക്ഷേപം. ചിറ്റൂരില്‍ 276, ആ ലത്തൂരില്‍ 171, മണ്ണാര്‍ക്കാട് 108, ഒറ്റപ്പാലത്ത് 202, പാലക്കാട് 107 സംരംഭങ്ങളുമാണ്. 2023-2024 സാമ്പത്തിക വര്‍ഷം 9000 സംരംഭങ്ങള്‍ ലക്ഷ്യമിടുന്നതിനോടൊപ്പം പദ്ധതി പ്രകാ രം കഴിഞ്ഞവര്‍ഷം ആരംഭിച്ച സംരംഭങ്ങള്‍ നിലനിര്‍ത്താനും വ്യവസായ വകുപ്പ് ശ്രദ്ധ ചെലുത്തുന്നുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആരംഭിച്ചത് 1,25,057 സംരംഭങ്ങള്‍

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,25,057 സംരംഭങ്ങളാണ് ആരംഭിച്ചത്. 674.5 കോടി രൂപയു ടെ നിക്ഷേപം ഉണ്ടായി. കഴിഞ്ഞ വര്‍ഷം ആരംഭിച്ച സംരംഭങ്ങളില്‍ പഞ്ചായത്ത്-നഗര സഭാ തലത്തില്‍ നിയമിച്ചിട്ടുള്ള 103 എന്റര്‍പ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവുക ള്‍ (ഇന്റേണ്‍സ്) നേരിട്ടെത്തി സംരംഭകരെ നേരിട്ട് കണ്ട് സംസാരിക്കും. സംരംഭകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന സംരംഭ കര്‍ക്ക് ബാങ്ക് ലോണിനുള്ള സഹായങ്ങള്‍ ചെയ്തു നല്‍കുക, കമ്പോളം ഇല്ലാത്തവര്‍ക്ക് ഓണ്‍ലൈന്‍- സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള മാര്‍ക്കറ്റിന്റെ സാധ്യതകളെക്കുറിച്ച് പരിചയപ്പെടുത്തുക തുടങ്ങിയവയും ചെയ്തു നല്‍കും. ഈ വര്‍ഷവും സംരംഭകരെ കണ്ടെത്തുന്നതിനായി ഓരോ പഞ്ചായത്തുകളിലും നഗരസഭകളിലുമായി നടത്തുന്ന പൊതുബോധവത്ക്കരണ പരിപാടി ഓഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തിയാക്കും. ഇതു വരെ ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം, കരിമ്പുഴ, നല്ലേപ്പിള്ളി, കൊടുവായൂര്‍ ഗ്രാമ പഞ്ചാ യത്തുകളില്‍ നടന്ന ബോധവത്ക്കരണ പരിപാടിയില്‍ 340 പേര്‍ പങ്കെടുത്തു. ഇതില്‍ നിന്നും സംരംഭകരാകാന്‍ താത്പര്യമുള്ള 150 പേരെ കണ്ടെത്തിയിട്ടുണ്ട്. ഓഗസ്റ്റിന് ശേഷം ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത്, നഗരസഭകളിലുമായി ലോണ്‍, ലൈസന്‍സ്, സബ്സിഡി മേളകള്‍ നടത്തും.

കുടുംബശ്രീക്കായി പ്രത്യേക പൊതുബോധവത്ക്കരണ പരിപാടി

സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി കുടുംബശ്രീ-ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കായി പ്രത്യേക പൊതുബോധവത്ക്കരണ പരിപാടി നടത്തും. ഇതുവരെ 24 പഞ്ചായത്തുകളി ലെ കുടുംബശ്രീ-ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കായി നടത്തിയ പരിപാടിയില്‍ 627 പേരാ ണ് പങ്കെടുത്തത്. ഈ ബോധവത്ക്കരണ പരിപാടിയിലൂടെ ഓരോ വാര്‍ഡിലും രണ്ട് സംരംഭങ്ങളാണ് ലക്ഷ്യമിടുന്നത്.

നിലവിലുള്ള സംരംഭങ്ങളുടെ ടേണ്‍ ഓവര്‍ വര്‍ധിപ്പിക്കാന്‍ മിഷന്‍ 1000

നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സംരംഭങ്ങളുടെ ടേണ്‍ ഓവര്‍ വര്‍ധിപ്പിക്കു ന്നതിനായാണ് മിഷന്‍ 1000 നടപ്പാക്കുന്നത്. പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന സംരംഭങ്ങള്‍ക്കായി ഗവ സാമ്പത്തിക പിന്തുണ ഉള്‍പ്പെടെയുള്ളവ നല്‍കും. ഇതിനായി വ്യവസായ വകുപ്പിന്റെ https://industry.kerala.gov.in/ വഴിയാണ് അപേക്ഷകള്‍ സ്വീകരി ക്കുന്നത്. ആദ്യം രജിസ്ട്രേഷന്‍, മൂന്ന് വര്‍ഷത്തെ ബാങ്ക് ഇടപാട് രേഖകള്‍, പാന്‍ കാര്‍ഡ്, സിബില്‍ സ്‌കോര്‍, ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളാണ് അപേക്ഷിക്കാന്‍ വേ ണ്ടത്. ജില്ലയില്‍ ഇതുവരെ 36 അപേക്ഷകളാണ് ലഭിച്ചത്. സംരംഭങ്ങളുടെ മൂന്ന് വര്‍ഷ ത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് തെരഞ്ഞെടുക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!