മണ്ണാര്‍ക്കാട് : മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങള്‍ അമര്‍ച്ച ചെയ്ത് ജനങ്ങളുടെ ജീവനും സ്വത്തും മാനവും സംരക്ഷിക്കുന്നതിനുള്ള അടിയന്തിര നടപടിയെടുക്കണമെന്നാവ ശ്യപ്പെട്ട് കെ.എസ്.എസ്.പി.യുവിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും പൊതു യോഗവും നടത്തി. നഗരസഭാ കൗണ്‍സിലര്‍ ടി.ആര്‍.സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി.കെ.സി.നായര്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എം.രാമകൃഷ്ണന്‍ മാസ്റ്റര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. മോഹന്‍ദാസ്, സി.സത്യഭാമ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം.വി.കൃഷ്ണന്‍ കുട്ടി സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.എ.ഹസ്സന്‍ മുഹമ്മദ് നന്ദിയും പറഞ്ഞു.