മണ്ണാര്‍ക്കാട്: കര്‍ഷകര്‍ക്ക് നെല്ലിന്റെ സംഭരണ വില ഭാവിയില്‍ കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിന് സപ്ലൈകോയും കേരള ബാങ്കും സഹകരിച്ച് മുന്നോട്ട് പോകാന്‍ ധാര ണയായി. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍. അനിലും കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ച യിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. നെല്ലിന്റെ സംഭരണ വില വിതരണം ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണം ഉണ്ടാക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീ കരിക്കുന്നതിന് പൊതുവിതരണ ഉപഭോക്തൃ കമ്മീഷണറും സപ്ലൈകോയുടെ ചെയര്‍ മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറും കേരള ബാങ്ക് ഉന്നത അധികാരികളുമായി ഓഗസ്റ്റ് ഏഴിന് ചര്‍ച്ച നടത്തും.