മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാട് ചാരിറ്റബിള്‍ ട്രസ്റ്റും മദര്‍കെയര്‍ ഹോസ്പിറ്റലും സംയു ക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ന്യൂറോളജി മെഡിക്കല്‍ ക്യാംപ് ജൂലായ് 30ന് നടക്കും. മദര്‍ കെയര്‍ ഹോസ്പിറ്റലില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ നടക്കുന്ന ക്യാംപിന് പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ.വിനോദ് തമ്പി നാരായണന്‍ നേതൃത്വം നല്‍കും. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, എം. ആര്‍.ഐ സ്‌കാന്‍ പത്ത് ശതമാനം ഡിസ്‌കൗണ്ട് ഉണ്ടാകും. തലവേദന, അപസ്മാരം, പക്ഷാഘാതം, വിറയല്‍, ഓര്‍മകുറവ്, മൈഗ്രേന്‍, കൈകാല്‍ തരിപ്പ്, കഴുത്തുവേദന, തലകറക്കം, ബാലന്‍സ് കു റവ് എന്നീ പ്രശ്‌നങ്ങള്‍ക്ക് ന്യൂറോളജി വിഭാഗത്തില്‍ ചികിത്സ ലഭ്യമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക്: 04924 227700.