അലനല്ലൂര്‍: മികച്ച ആരോഗ്യത്തിന് വിഷരഹിത പച്ചക്കറി ഉല്‍പ്പാദനം ലക്ഷ്യമിട്ട് എടത്തനാട്ടുകര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റ് ജൈവപച്ചക്കറി കൃഷിയ്ക്ക് വിത്തിറക്കി. സ്‌കൂളിന് പിന്നിലെ പള്ളിവക സ്ഥലത്ത് കോട്ടപ്പള്ള വാര്‍ഡിലെ തൊഴിലുറപ്പ് പദ്ധതി അംഗങ്ങളുമായി സഹകരിച്ചാ ണ് കൃഷി ആരംഭിച്ചത്. യൂണിറ്റ് അംഗങ്ങള്‍ തന്നെയാണ് നിലമൊരുക്കിയത്. വെണ്ട, ചീര, പയര്‍, മത്തന്‍, കുമ്പളം, പീച്ചിങ്ങ, പാവല്‍, മുളക് എന്നിവയാണ് കൃഷി ചെയ്യുന്നത്. വിദ്യാര്‍ഥികളില്‍ കൃഷിശീലം വളര്‍ത്തുകയും മണ്‍മറഞ്ഞ കാര്‍ഷികസംസ്‌കാരത്തെ തിരികെപിടിക്കുകയെന്നതിനൊപ്പം സ്‌കൂളിലേക്ക് ആവശ്യമായ പച്ചക്കറികള്‍ വിള വെടുക്കുകയെന്ന ലക്ഷ്യം കൂടി കൃഷിയ്ക്ക് പിന്നിലുണ്ട്. അലനല്ലൂര്‍ പഞ്ചായത്ത് അം ഗം അക്ബറലി പാറോക്കോട്ട് പച്ചക്കറി വിത്തുകള്‍ പ്രിന്‍സിപ്പല്‍ എസ്.പ്രതിഭയ്ക്ക് നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു. സ്‌കൗട്ട് മാസ്റ്റര്‍ സി.സിദ്ദിഖ്, ഗൈഡ് ക്യാപ്റ്റന്‍ പ്രജിത ശ്രീകുമാര്‍, അധ്യാപകരായ ടി.അക്ബര്‍, യു.സുപ്രിയ, വി.രാധ, എ.ഷഹീദ. എന്നിവര്‍ സംസാരിച്ചു.കമ്പനി ലീഡര്‍ എന്‍.ലുലു, പട്രോള്‍ ലീഡര്‍മാരായ കെ.ബിനിഷ, എന്‍. ഷില്‍ഫ എന്നിവര്‍ നേതൃത്വം നല്‍കി.