കാട്ടാനശല്ല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തം

കോട്ടോപ്പാടം: നാട്ടിലെ ചക്കയും മാങ്ങയും തിന്നാന്‍ സൈലന്റ്വാലി വനത്തില്‍ നിന്നും കാട്ടാനകള്‍ കൂട്ടത്തോടെ വരുന്നതിനാല്‍ തിരുവിഴാംകുന്ന് മേഖലയില്‍ ജനങ്ങള്‍ക്കും വനപാലകര്‍ക്കും ഒരുപോലെ ഉറക്കം നഷ്ടപ്പെടുന്നു. കൃഷിയിടങ്ങളിലെത്തി സര്‍വ നാ ശം വിതയ്ക്കുന്ന കാട്ടാനകളെ തുരത്താന്‍ നേരം പുലരുവോളം പിറകെ പായണം. പിറ്റേ ന്നാള്‍ കൃഷിനാശത്തിന്റെ കണക്കെടുക്കാനും പോകണമെന്ന സങ്കടാവസ്ഥയിലാണ് വനപാലകര്‍.

മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴില്‍ ഏറ്റവും കൂടുതല്‍ കാട്ടാനശല്ല്യം നേരിടുന്നത് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ്. കുരുത്തിച്ചാല്‍ മുതല്‍ പൊന്‍പാറ വരെ 39 കിലോമീറ്റര്‍ ദൂരത്തിലാണ് സൈലന്റ് വാലി വനാതിര്‍ത്തിയുള്ളത്. ഇവിടെ നിന്നുള്ള പലവഴികളിലൂടെയാണ് കാട്ടാനകളുടെ കാടിറക്കം. റോഡ് മുറിച്ച് കടന്നും ജനവാസ മേഖലയിലെ വീടുകളുടെ സമീപത്ത് കൂടെയുമെല്ലാം ഇവ സഞ്ചരിക്കാറുണ്ട്. ബൈക്ക് യാത്രികര്‍ കാട്ടാനയ്ക്ക് മുന്നിലകപ്പെട്ട സംഭവമുണ്ടായിട്ടുണ്ട്. അലനല്ലൂര്‍ പ ഞ്ചായത്തിലെ ചളവ ഉപ്പുകുളം, കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്ന്, അമ്പ ലപ്പാറ, ഇരട്ടവാരി, കച്ചേരിപ്പറമ്പ്, മേലേക്കളം, കുന്തിപ്പാടം, കുമരംപുത്തൂര്‍ പഞ്ചായ ത്തിലെ പൊതുവപ്പാടം,മൈലാമ്പാടം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കാട്ടാനപ്പേടി നിലനില്‍ക്കുന്നുണ്ട്. നേരമിരുട്ടമ്പോഴാണ് വരവ്. തോട്ടങ്ങളിലേക്കിറങ്ങും. കണ്ണില്‍ക ണ്ടതെല്ലാം തിന്നും മറ്റും നശിപ്പിക്കും. കാട്ടാനകളത്തെുമ്പോള്‍ കര്‍ഷകര്‍ വിവരം വന പാലകരെ അറിയിക്കും. ആര്‍.ആര്‍.ടിയും, ഫോറസ്റ്റ് സ്റ്റേഷന്‍ ജീവനക്കാരുമെല്ലാം ചേ ര്‍ന്ന് പടക്കം പൊട്ടിച്ചോ, റബര്‍ ബുള്ളറ്റ് പ്രയോഗിച്ചോ ഒരുവിധത്തില്‍ കാട് കയറ്റി മട ങ്ങുന്നതിന് പിറകെ ആനക്കൂട്ടം മറ്റേതെങ്കിലും വഴിയിലൂടെ മറ്റൊരുപ്രദേശത്തേ ക്കിറങ്ങിയിട്ടുണ്ടാകും.

പലപ്പോഴും നേരം പുലരും വരെ ജീവന്‍പണയം വച്ച് കാട്ടാനയെ തുരത്തുന്ന ജോലിയി ലായിരിക്കും തിരുവിഴാംകുന്നിലെ ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസറും കൂട്ടരും. നാല്‍പ്പതിനായിരം രൂപയുടെ പടക്കമാണ് കഴിഞ്ഞ നാലുമാസത്തിനിടെ തിരുവിഴാം കുന്ന് മേഖലയിലിറങ്ങിയ കാട്ടാനകളെ തുരത്താനായി വനംവകുപ്പ് ഉപയോഗിച്ചത്. മഴക്കാലമായതോടെ കാട്ടാനശല്ല്യം അതിരൂക്ഷമാകുന്ന സ്ഥിതിയാണ്. കഴിഞ്ഞ ദിവ സം തിരുവിഴാംകുന്ന് നാലുശ്ശേരിക്കുന്നിലും പൊതുവപ്പാടത്തും കാട്ടാനക്കൂട്ടം വന്‍ തോതില്‍ കൃഷിനാശം വരുത്തിയിരുന്നു. കച്ചേരിപ്പറമ്പ് ഭാഗത്ത് സ്ഥിരമായി കാട്ടാ നയെത്താറുണ്ട്. ഇവിടെ കൃഷിയും ജീവിതവും അസാധ്യമാകുന്ന സാഹചര്യമാണെന്ന് പൊതുപ്രവര്‍ത്തകനായ ടി.കെ ഇപ്പു പറഞ്ഞു.

വനത്തിനകത്ത് മുളങ്കാടുകള്‍ നശിച്ചതിനാല്‍ തീറ്റക്ഷാമം നേരിടുന്നതാണ് കാട്ടാനക ളെ കാടിന് പുറത്തേക്കിറങ്ങാന്‍ പ്രേരിപ്പിക്കുന്നത്.കാടിനകത്ത് കല്ലന്‍മുളകള്‍ വച്ച് പിടിപ്പിച്ചാല്‍ ഒരു പരിധിവരെ തീറ്റയുടെ അപര്യാപ്തത പരിഹരിക്കാന്‍ സാധിക്കും. കാട്ടാനശല്ല്യത്തിനെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുമ്പോള്‍ വനംവകുപ്പും യോഗം വിളിച്ച് ചേര്‍ക്കുകയും പലതീരുമാനങ്ങളും കൈക്കൊള്ളുകയും ചെയ്യുമെങ്കി ലും പലതും നടപ്പിലാകാതെ പോവുകയാണ്. തിരുവിഴാംകുന്ന് മേഖലയിലെ കാട്ടാന പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി സൗരോര്‍ജ്ജ തൂക്കുവേലി ഉള്‍പ്പടെ സ്ഥാപി ക്കാന്‍ തീരുമാനമെടുത്തെങ്കിലും ഇനിയും നടപ്പിലായിട്ടില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!