മണ്ണാര്‍ക്കാട് : ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തിലിന്റെ നേതൃത്വത്തില്‍ തെങ്കര ഡിവിഷനില്‍ നടത്തിവരുന്ന സമ്പൂര്‍ണ്ണ ക്ഷേമ പദ്ധതി ‘സമഗ്ര’യുടെ ഭാഗമായി നിര്‍ധന കുടുംബങ്ങളിലെ വനിതകള്‍ക്ക് സ്വയം തൊഴില്‍ പരിശീലനം നല്‍കുന്ന കു ടുംബ ശാക്തീകരണ ഭൗത്യം പദ്ധതി (ഫെം) തുടങ്ങി. സാമ്പത്തികമായ പ്രയാസം കൊ ണ്ട് ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി ശാക്തീക രിക്കുകയാണ് ലക്ഷ്യം. സ്വയം തൊഴില്‍ ചെയ്തു വരുമാനം കണ്ടെത്തി കുടുംബത്തെ സംരക്ഷിക്കാന്‍ സന്നദ്ധതയുള്ള യുവതികള്‍ക്ക് വിവിധ തൊഴില്‍ പരിശീലനം നല്‍ കും. ഓഫീസ് ഓട്ടോമേഷന്‍ , ഫൈനാന്‍സ് അക്കൗണ്ടിങ് , ഡി.ടി.പി ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍ എന്നീ തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സുകളിലും ടൈലറിംഗ്, ഫാഷന്‍ ഡിസൈനിങ് എന്നിവയിലുമാണ് ഇപ്പോള്‍ പരിശീലന നല്‍കുന്നത്.പരിശീലനം വിജ യകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കാനും ‘ഫെം’ വിഭാ വനം ചെയ്യുന്നുണ്ട്. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് എന്‍ ഹംസ സ്മാരക കോണ്‍ഫ റന്‍സ് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ എന്‍.ഷംസുദ്ധീന്‍ എം.എല്‍.എ പദ്ധതി ഉദ്ഘാ ടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ ലക്ഷ്മിക്കുട്ടി, കെ.പി.എം സലിം മാസ്റ്റര്‍, സമഗ്ര ഡയറക്ടര്‍ സഹദ് അരിയൂര്‍, ഫെം കോര്‍ഡിനേറ്റര്‍ ശരീഫ് പച്ചീരി, ഗ്രാമ ബ്ലോക്ക് പഞ്ചാ യത്ത് ജനപ്രതിനിധികളായ പാറയില്‍ മുഹമ്മദലി, പടുവില്‍ കുഞ്ഞിമുഹമ്മദ് ,ഇന്ദിര മടത്തുംപള്ളി, ജെ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഷാജി , ട്രെയിനര്‍ വത്സമ്മ ജോണ്‍, സമഗ്ര അസി.ഡയറക്ട്ര് മുജീബ് മല്ലിയില്‍, നൗഷാദ് വെള്ളപ്പാടം , ഷമീര്‍ പഴേരി , റി യാസ് മേലേതില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.