മണ്ണാര്‍ക്കാട് : മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂ ത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ടൗണില്‍ ഐക്യദാര്‍ഢ്യ റാലി നടത്തി. കോടതിപ്പടിയില്‍ നിന്ന് തുടങ്ങിയ റാലി മുസ്ലിം ലീഗ് സംസ്ഥാന സെക്ര ട്ടറി എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ഫ്‌ലാഗ് ഓഫ് ചെയ്തു. നെല്ലിപ്പുഴയില്‍ നടന്ന സമാപനം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് പി.എം മുസ്തഫ തങ്ങള്‍ അധ്യക്ഷനായി. അഡ്വ.ബിലാല്‍ മുഹ മ്മദ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ഹുസൈന്‍ കോളശ്ശേരി, കെ.പി.എം സലിം സംസാരിച്ചു.സി. മുഹമ്മദ് ബഷീര്‍, ടി.എ.സലാം മാസ്റ്റര്‍, നിസാമുദീന്‍ പൊന്നങ്കോട് എന്നിവര്‍ റാലിയെ അഭിവാദ്യം ചെയ്തു.ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി റിയാസ് നാലകത്ത് സ്വാഗതവും ജില്ലാ ട്രഷറര്‍ നൗഷാദ് വെള്ളപ്പാടം നന്ദിയും പറഞ്ഞു. മാടാല മുഹമ്മദലി , ഇഖ്ബാല്‍ ദുറണി,ഉനൈസ് മാരായമംഗലം, അഡ്വ. നൗഫല്‍ കളത്തില്‍, ഇ.കെ.സമദ് മാസ്റ്റര്‍, ഷമീര്‍ പഴേരി, മുനീര്‍ താളിയില്‍, അഷറഫ് വാഴേമ്പ്രം, പി.വി ഇര്‍ ഷാദ്, സി.പി.സുബൈര്‍, അനസ് പൊമ്പ്ര, മുനീബ് ഹസ്സന്‍, യു.ടി.താഹിര്‍, സല്‍മാന്‍ കൂടാമംഗലം, കെ.യു.ഹംസ, ,ഷറഫു ചങ്ങലീരി എന്നിവര്‍ നേതൃത്വം നല്‍കി.