പദ്ധതി ഡിസംബര്‍ 30 വരെ
മണ്ണാര്‍ക്കാട്: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ സംസ്ഥാന വൈദ്യുതി ബോ ര്‍ഡ് ലിമിറ്റഡിന്റെ വൈദ്യുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിനുള്ള ഒറ്റത്തവണ തീര്‍ പ്പാക്കല്‍ പദ്ധതിക്ക് അംഗീകാരം നല്‍കി. നിലവില്‍ രണ്ടോ അതിലധികമോ വര്‍ഷ ങ്ങളായി കുടിശ്ശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കള്‍ക്കാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ കുറഞ്ഞ പലിശയില്‍ കുടിശ്ശിക തീര്‍പ്പാക്കാനാവുന്നത്. ഡിസംബര്‍ 30 വരെയാണ് പദ്ധതി കാലാവധി. പദ്ധതിയിലൂടെ രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള കുടിശ്ശികക്ക് ആറ് ശതമാനവും അഞ്ച് മുതല്‍ 15 വര്‍ഷം വരെയുള്ള കുടിശ്ശികക്ക് അഞ്ച് ശതമാനം വരെയും 15 വര്‍ഷത്തില്‍ കൂടുതലുള്ള കുടിശ്ശികക്ക് നാല് ശതമാനം പലിശയും നല്‍കിയാല്‍ മതി. പദ്ധതി പ്രയോജനപ്പെടുത്തുന്ന ഗുണഭോക്താക്കള്‍ക്ക് മുതലും പലിശയും തിരിച്ചടക്കുന്നതിന് 12 തവണകള്‍ വരെ അനുവദിക്കും. കോടതി നടപടികളില്‍ കുടുങ്ങി തടസപ്പെട്ട് കിടക്കുന്ന കുടിശ്ശികകളും പദ്ധതിയില്‍ ഉള്‍പ്പെടു ത്തി അടച്ചുതീര്‍ക്കാം. വര്‍ഷങ്ങളായി പ്രവര്‍ത്തന രഹിതമായി കിടക്കുന്ന വൈദ്യുതി കുടിശ്ശികയുള്ള സ്ഥാപനങ്ങള്‍ക്ക് കാലയളവില്‍ അടക്കേണ്ട മിനിമം ഡിമാന്‍ഡ് ചാര്‍ ജ്ജ് പുനര്‍നിര്‍ണയം ചെയ്ത് മിനിമം ഡിമാന്‍ഡ് ചാര്‍ജ്ജില്‍ കുറവുവരുത്തി അടയ്ക്കാം. മുന്‍കാലങ്ങളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം തേടി പലകാ രണങ്ങളാല്‍ കുടിശ്ശിക തിരിച്ചടക്കാത്തവര്‍ക്കും പ്രസ്തുത പദ്ധതി പ്രയോജനപ്പെടുത്താ മെന്ന് സെക്രട്ടറി അറിയിച്ചു.