മണ്ണാര്‍ക്കാട് : കാലാവസ്ഥാ വ്യതിയാനങ്ങളില്‍ നിന്നും പ്രകൃതിയെ സംരക്ഷിക്കുന്ന തിനായി ജില്ലയില്‍ സൃഷ്ടിച്ചത് 215 പച്ചത്തുരുത്തുകള്‍. കൂടുതലും തേക്ക്, ഉങ്ങ്, നെല്ലി ക്ക, പേരയ്ക്ക, പ്ലാവ്, മാവ് എന്നിങ്ങനെയുള്ള വൃക്ഷങ്ങള്‍ ഉള്‍പ്പെടുത്തി വനം എന്ന രീതിയിലാണ് പച്ചത്തുരുത്തുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. പശ്ചിമഘട്ട നീര്‍ത്തടങ്ങള്‍ സംരക്ഷിക്കുന്നതിനായി ജില്ലയില്‍ 51 പഞ്ചായത്തുകളില്‍ മാപ്പത്തോണ്‍ പദ്ധതി മുഖേന മാപ്പിങ് നടത്തുന്നുണ്ട്. അതില്‍ 20 പഞ്ചായത്തുകളിലെ മാപ്പിങ് പൂര്‍ത്തിയായി. നീരുറവകളുടെ നിലവിലെ സ്ഥിതി പരിശോധിക്കുന്നതിനായുള്ള പദ്ധതിയാണ് മാപ്പത്തോണ്‍.
കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കുന്നതിനായി നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ പദ്ധതി മുഖേന ജില്ലയില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ ഏഴു പഞ്ചായത്തുകളെ തിരഞ്ഞെടു ത്തിട്ടുണ്ട്. ആദ്യഘട്ടം എന്ന രീതിയില്‍ ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുന്നതിനായി സര്‍ ക്കാര്‍ സ്ഥാപനങ്ങളിലും പഞ്ചായത്തുകളിലെ അങ്കണവാടി, ബാങ്ക് തുടങ്ങിയ ഘടക സ്ഥാപനങ്ങളിലും സര്‍വ്വേ നടത്തി. മാലിന്യം മുക്തം നവകേരളം ക്യാമ്പയിന്റെ ഭാ ഗമായി ആദ്യഘട്ടത്തില്‍ എല്ലാ ഹരിത സഭകളും ചേര്‍ന്നു. ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിനുമായി ബന്ധപ്പെട്ട് നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനു വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിച്ച നടപടികളും അവയുടെ പുരോ ഗതിയും ജനകീയ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നതിനുള്ള വേദിയാണ് ഹരിതസഭ. നില വില്‍ പഞ്ചായത്തുകളില്‍ ഹരിത ഓഡിറ്റിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. പഞ്ചായ ത്തുകള്‍ക്ക് ജൂലൈ 21 നകം ഹരിത ഓഡിറ്റിംഗ് പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാ ന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.