പാലക്കാട്: ഭാരതപ്പുഴയുടെ തീരം ഇടിഞ്ഞ് പോകുന്നത് തടയുന്നതിനായി പുഴയുടെ തീരങ്ങള്‍ വൃത്തിയാക്കി ഈറ്റ, മുള പോലുള്ള ചെടികള്‍ വെച്ചുപിടിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര നിര്‍ദേശിച്ചു. ഹരിത കേരളം മിഷന്‍ അവലോകന യോഗ ത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. നീരുറവ പദ്ധതി, മാലിന്യ സംസ് കരണം, പച്ചത്തുരുത്ത് തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. ജലസംരക്ഷണ ത്തിന്റെ ഭാഗമായി നീരുറവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറിഗേഷന്‍, കുടുംബശ്രീ, കൃഷി തുടങ്ങിയ വകുപ്പുകളുടെയും പച്ചത്തുരുത്ത്, നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍, മാലിന്യ സംസ്‌കരണം തുടങ്ങിയ വിഷയങ്ങളില്‍ അതത് വകുപ്പുകളുടെയും പ്രവര്‍ ത്തന റിപ്പോര്‍ട്ടും ഓഗസ്റ്റ് 30 നകം സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. വിവിധ വകുപ്പുകളുടെ കോ-ഓര്‍ഡിനേഷന്‍ ഗ്രൂപ്പ് രൂപീകരിച്ച് രണ്ടുമാസ ഇടവേളയില്‍ അവലോകനയോഗം ചേരാനും തീരുമാനിച്ചു. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ നവകേ രളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.പി വേലായുധന്‍, വിവിധ വകുപ്പ് മേധാ വികള്‍, ക്ലീന്‍ കേരള കമ്പനി പ്രതിനിധി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.