മണ്ണാര്‍ക്കാട്: ഉയരങ്ങളിലെ ജോലി, സുരക്ഷിതവും അനായാസവുമായി നിര്‍വഹിക്കാന്‍ സ്‌കൈലിഫ്റ്റെത്തിയത് കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് ആശ്വാസമാകുന്നു. ജോലിക്കി ടെയുള്ള അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാനാണ് കെ.എസ്.ഇ.ബി ആധുനിക സംവിധാനമൊരുക്കിയിട്ടുള്ളത്.
ഷൊര്‍ണൂര്‍ സര്‍ക്കിളിലാണ് സ്‌കൈലിഫ്റ്റ് ഉള്ളത്. സര്‍ക്കിളിന് കീഴിലുള്ള ഏഴ് സബ് ഡിവിഷനുകള്‍ക്ക് ഓരോ ആഴ്ച വീതം എന്ന രീതിയിലാണ് ഈ ലിഫ്റ്റ് നല്‍കി വരുന്നത്. ഈ ആഴ്ച മണ്ണാര്‍ക്കാട് ഡിവിഷന് അനുവദിച്ചത്. ഇത് പ്രകാരം കാഞ്ഞിരപ്പുഴ ഇലക്ട്രി ക്കല്‍ സെക്ഷന് കീഴില്‍ ബുധന്‍, വ്യാഴം ദിവസങ്ങലിലായി ലിഫ്റ്റ് ഉപയോഗിച്ച് ജോലി കള്‍ നടത്തി. മൂന്നാഴ്ച മുമ്പ് മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍, അലനല്ലൂര്‍ സെക്ഷനുകള്‍ക്ക് കീഴില്‍ ലിഫ്റ്റ് ഉപയോഗിച്ചുള്ള ജോലികള്‍ നടന്നിരുന്നതായി ഡിവിഷന്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മഴയിലും വെയിലിലുമൊക്കെ പോസ്റ്റിന്റെ മുകളില്‍ കയറി വളരെ വേഗത്തില്‍ തകരാറുകള്‍ പരിഹരിക്കേണ്ട ജോലി ഏറെ അപകടം നിറഞ്ഞതാ ണ്. ലിഫ്റ്റുണ്ടെങ്കില്‍ എളുപ്പത്തില്‍ സുരക്ഷിതമായി ജോലി ചെയ്യാന്‍ സാധിക്കും. വാഹ നത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ലിഫ്റ്റ് യഥേഷ്ടം തിരിക്കാനും ചലിപ്പിക്കാനും കഴിയുന്ന താണ്. ലിഫ്റ്റിന് മുകളില്‍ ഒരു ബക്കറ്റ് മാതൃകയില്‍ ഘടിപ്പിച്ചിരിക്കുന്ന സ്ഥലത്തിരുന്ന് സുരക്ഷിതമായി ജോലിയും ചെയ്യാം.
വൈദ്യുതി ലൈനുകള്‍ തമ്മില്‍ കൂട്ടിമുട്ടി അപകടം ഒഴിവാക്കുന്നതിനുള്ള സ്പേസര്‍ സ്ഥാപിക്കുന്നതിനും മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതിനും മറ്റുമാണ് പ്രധാനമായും ലിഫ്റ്റി ന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്. സാധാരണ രണ്ട് പേര്‍ കോണി താങ്ങി നിന്ന് മറ്റൊരാള്‍ കയറിയാണ് സ്പേസറുകള്‍ സ്ഥാപിക്കുക. ശ്രമകരവും അപടകരവുമായ ഈ ജോലി സ്‌കൈലിഫ്റ്റ് ഉപയോഗിച്ച് ആയാസരഹിതമായി നിര്‍ഹിക്കാന്‍ കഴിയും. ജോലി ക്കിടെ വൈദ്യുതാഘാതമേല്‍ക്കുന്ന സാഹചര്യവും ഒരു പരിധിവരെ ഒഴിവാക്കാനും സാധിക്കും.