പാലക്കാട്: ജീവിതശൈലീ രോഗനിര്‍ണയത്തിനായുള്ള ആരോഗ്യവകുപ്പിന്റെ ശൈലി ആപ്പില്‍ ജില്ലയില്‍ 82.91 ശതമാനം ഡാറ്റ എന്‍ട്രി പൂര്‍ത്തിയായി. സംസ്ഥാന ആരോഗ്യവ കുപ്പ് വാര്‍ഷിക ആരോഗ്യ പരിശോധനയുടെ ഭാഗമായാണ് ശൈലി ആപ്പ് എന്ന മൊ ബൈല്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ സജ്ജീകരിച്ചത്. 30 വയസിന് മുകളിലുള്ളവ രുടെ ജീവിതശൈലീ രോഗങ്ങളെ കുറിച്ച് ആശാവര്‍ക്കര്‍ മുഖേനെയാണ് ആപ്പിലേക്ക് വിവരശേഖരണം നടത്തുന്നത്. പ്രമേഹം, രക്താതിമര്‍ദ്ദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങള്‍, മറ്റ് ജീവിതശൈലീ രോഗങ്ങള്‍, കാന്‍സര്‍ എന്നിവയെക്കുറിച്ചുള്ള വിവ രങ്ങളാണ് ശേഖരിക്കുന്നത്. കൂടാതെ വ്യക്തിഗത വിവരങ്ങള്‍, ആധാര്‍ നമ്പര്‍, റിസ്‌ക് ഘടകങ്ങള്‍, ജീവിത സാഹചര്യങ്ങള്‍, കാന്‍സര്‍ ബാധിച്ചിട്ടുണ്ടോ തുടങ്ങിയവയും ശേഖരിക്കും.
സംസ്ഥാനത്തെ ജീവിതശൈലി രോഗങ്ങളെ കുറിച്ചുള്ള ഡാറ്റാബേസ് ഉണ്ടാക്കാന്‍ ഇത് സഹായിക്കുന്നു. വിവരശേഖരണത്തിലൂടെ ജീവിതശൈലീ രോഗങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങള്‍, റിസ്‌ക് പ്രദേശങ്ങള്‍, കുറവുള്ള പ്രദേശങ്ങള്‍ എന്നിങ്ങനെ കണ്ടെത്താന്‍ സാധിക്കും. ജീവിതശൈലീ രോഗങ്ങള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ജില്ലാ ആശുപത്രി, പി.എച്ച്.സി, സി.എച്ച്.സി, എഫ്.എച്ച്.സികള്‍ മുഖേന കൂടുതല്‍ ചികിത്സകളൊരുക്കു കയാണ് ചെയ്യുന്നത്. റിസ്‌ക് ഉള്ള സ്ഥലങ്ങളില്‍ രോഗ സാധ്യത കുറയ്ക്കാനായി പുക വലി, മദ്യപാനം എന്നിവക്കെതിരെയുള്ള ബോധവത്ക്കരണമടക്കമുള്ള പ്രവര്‍ത്തന ങ്ങളും ആരോഗ്യവകുപ്പ് നടത്തുന്നുണ്ട്.
2022 മെയ് 17 മുതലാണ് ജില്ലയില്‍ വിവരശേഖരണം ആരംഭിച്ചത്. ആശവര്‍ക്കര്‍ ശേഖ രിക്കുന്ന വിവരം അനുസരിച്ച് ചികിത്സ ആവശ്യമുള്ള വ്യക്തികളെ കണ്ടെത്തി ജെ.പി .എച്ച്.എന്‍ (ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്) അവരെ പി.എച്ച്.സി./ സി.എച്ച്.സി/എഫ്. എച്ച്.സികളിലേക്ക് ഡോക്ടറുടെ പരിശോധനക്കായി നിര്‍ദേശിക്കും. എല്ലാ സബ് സെന്റ റുകളിലും വ്യാഴാഴ്ചയും പി.എച്ച്.സി/സി.എച്ച്.സികളില്‍ ചൊവ്വ, ശനി ദിവസങ്ങളിലും ജില്ലാ-താലൂക്ക് ആശുപത്രികളില്‍ ദിവസവും സൗജന്യ ജീവിതശൈലി രോഗനിര്‍ണയ പരിശോധന നടക്കുന്നുണ്ട്.