ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വിലക്കുറവിന്റെ മേളം
മണ്ണാര്‍ക്കാട് : വീട്ടുസാധനങ്ങള്‍ക്ക് വിസ്മയിപ്പിക്കുന്ന വിലക്കുറവുമായി സ്മാര്‍ട്ട് ബസാര്‍ മണ്ണാര്‍ക്കാടും തുറക്കുന്നു. കോടതിപ്പടി പി.ഡബ്ല്യു.ഡി ഓഫിസിന് സമീപത്തെ പുതിയ ഷോപ്പിംഗ് കോംപ്ലക്‌സായ നഫീസാ ആര്‍ക്കേഡിലാണ് ജൂലായ് 22 മുതല്‍ സ്മാര്‍ട്ട് ബസാ ര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവമായിരിക്കും സ്മാര്‍ ട്ട് ബസാര്‍ മണ്ണാര്‍ക്കാടിന് സമ്മാനിക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
20,000 ചതുരശ്ര അടി വിസ്തൃതമായ ഏരിയ 25000 ഉല്‍പ്പന്നങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. ദേശീയവും അന്തര്‍ദേശീയവുമായ ഏറ്റവും ആകര്‍ഷകവും ശുദ്ധമായതുമായ ആഹാ രസാധനങ്ങള്‍ തിരഞ്ഞെടുക്കാന്‍ 2000 ചതുരശ്ര അടി വിസ്തൃതിയുള്ള ഫുഡ് പാരഡൈ സ് ഉണ്ട്. കുട്ടികള്‍, സ്ത്രീകള്‍, പുരുഷന്‍മാര്‍ എന്നിവര്‍ക്കു വേണ്ടിയുള്ള ഫാഷന്‍ വസ്ത്രങ്ങള്‍ക്കായി 3000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വിശാലമായ വിഭാഗവും. ഗൃ ഹോപകരണ വിഭാഗം 1700 ചതുരശ്ര അടിയില്‍ വിശാലമാണ്. വേഗത്തിലുള്ള ചെക്ക് ഔട്ടിനായി 12 ബില്ലിംഗ് കൗണ്ടറുകളാണ് ക്രമീകരിച്ചിട്ടുള്ളത്. തിരിച്ചു കൊടുക്കാനും മാറ്റിയെടുക്കാനും സൗകര്യവുമുണ്ട്.
പലചരക്ക്, പേഴ്‌സണല്‍ കെയര്‍, ഹോം ക്ലീനിംഗ്, ഹോം ആന്‍ഡ് കിച്ചന്‍വെയര്‍, ഫര്‍ണി ഷിംഗ്, ലഗേജ്, ഇലക്ട്രോണിക്‌സ്, അപ്പാരല്‍ എന്നിങ്ങനെ ഉപഭോക്താക്കള്‍ക്ക് ആവശ്യ മായ എല്ലാ വീട്ടുസാധനങ്ങള്‍ക്കും പരമാവധി വിലക്കുറവാണ് ഉറപ്പുനല്‍കുന്നത്. എല്ലാ സാധനങ്ങള്‍ക്കും 365 ദിവസവും എം.ആര്‍.പിയില്‍ നിന്നും കുറഞ്ഞത് അഞ്ച് ശതമാനം വിലക്കിഴിവുണ്ട്. ഒന്ന് വാങ്ങുമ്പോള്‍ മറ്റൊന്ന് സൗജന്യം, 50, 33 ശതമാനം ഇളവ്, ബൈ അറ്റ് 49, 99 തുടങ്ങിയ ആകര്‍ഷകമായ ഓഫറുകളും ഉപഭോക്താക്കളെ കാത്തിരിക്കു ന്നു.ഓരോ തവണയും 1999 രൂപയ്‌ക്കോ അതിലധികമോ പര്‍ച്ചേസ് നടത്തുമ്പോള്‍ ഒരു കിലോ പഞ്ചാസാര ഒമ്പത് രൂപയ്ക്ക് ലഭിക്കുമെന്ന് സ്മാര്‍ട്ട് ബസാര്‍ മാനേജ്‌മെന്റ് അറി യിച്ചു.